സ്ലിങ്ഷോട്ടുമായി ഫേസ്ബുക്ക് വരുന്നു; സ്നാപ് ചാറ്റിനെ തറപറ്റിക്കുമോ?

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified ബുധന്‍, 21 മെയ് 2014 (12:37 IST)
സ്നാപ് ചാറ്റിന്‍െറ മാതൃകയില്‍ ഫേസ്ബുക്ക് സ്വന്തമായി വീഡിയോ ചാറ്റ് ആപ്ളിക്കേഷന്‍ വികസിപ്പിക്കുന്നു. ‘സ്ലിങ്ഷോട്ട്’ എന്നാണ് പേര്. ഉടന്‍ ഇത് പുറത്തിറങ്ങുമെന്നാണ് സൂചന. ചെറിയ വീഡിയോ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നതാകും ഈ ആപ്ളിക്കേഷന്‍.

സ്നാപ് ചാറ്റിനെ സ്വന്തമാക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്വന്തമായ സങ്കേതം വികസിപ്പിക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്. സ്നാപ് ചാറ്റ്റിന് 100 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ദിവസം 350 ദശലക്ഷം മെസേജുകളാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം 300 കോടി ഡോളറിന് സ്നാപ് ചാറ്റിനെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഫേസ്ബുക്കുമായോ മെസഞ്ചറുമായോ കൂടിച്ചേരാതെ സ്വതന്ത്രമായി നില്‍ക്കുന്നതാകും പുതിയ ആപ്പ്.
സ്നാപ് ചാറ്റിന്റെ സ്വീകാര്യതയ്ക്ക് ഇത് ഭീഷ്ണിയാകുമോ എന്ന് കണ്ടറിയണം.

പെട്ടെന്ന് വീഡിയോയോ ഫോട്ടോയോ എടുത്ത് അയച്ചാല്‍ സ്വീകര്‍ത്താവ് കണ്ടശേഷം നിശ്ചിതസമയത്തിനകം ഡിലീറ്റാകുന്നതാണ് സ്നാപ്ചാറ്റിന്‍െറ പ്രത്യേകത. ഈ സംവിധാനം ഫേസ്ബുക്ക് പകര്‍ത്തുന്നതായാണ് സൂചനകള്‍. കഴിഞ്ഞമാസമാണ് വീഡിയോചാറ്റിനൊപ്പം ടെക്സ്റ്റ് മെസേജുകളും അയക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :