ഓൺലൈനിൽ പൊടിപൊടിച്ച് കോണ്ടം വിൽപ്പന, ഉപയോഗത്തിൽ കൊച്ചിയും മുന്നിൽ, കണക്കുകൾ പുറത്തുവിട്ട് സ്നാപ്ഡീൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 3 ഡിസം‌ബര്‍ 2019 (14:23 IST)
ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പനയിൽ വലിയ വർധനവെന്ന് ഓൺലൈൻ വിപണന സ്ഥാപനമായ സ്നാപ്ഡീൽ. ലഭിക്കുന്ന 56 ശതമനം ഓർഡറുകളും ഇന്ത്യയുടെ മെട്രോ, ഇതര നഗരങ്ങളിളിൽനിന്നുമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ എയിഡ്സ് ദിനത്തിന് കോണ്ടം വിൽപ്പനയിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റ് ഒരു ഭാഗം സ്നാപ് ഡീൽ നൽകാറുണ്ട്. ഇതിന്റെ ഭാഗമായാണ് സ്നാപ്ഡീൽ കണക്കുകൾ പുറത്തുവിട്ടത്.

2018 മുതൽ ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പനയിൽ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ടയർ 3 വിഭാഗത്തിൽപ്പെട്ട നഗരങ്ങളായ, എറണാകുളം, ഇംഫാൽ, ഹിസാർ, ഉദയ്പൂർ, ഷില്ലോങ്, കാൺപൂർ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽനിന്നുമാണ് പത്തിൽ എട്ട് ഓർഡറുകളും ലഭിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി കോണ്ടം വാങ്ങാനുള്ള ആളുകളുടെ മടിയണ് ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പന വർധിപ്പിക്കുന്നത്. സ്വകാര്യവും സുരാക്ഷിതവുമായ വിൽപ്പന ഉറപ്പു വരുത്തുന്നതിനാലാണ് ഓൺലൈൻ സ്ഥാപനങ്ങൾ വഴി കോണ്ടം വാങ്ങാൻ ആളുകൾ തയ്യാറാവുന്നത് എന്ന് സ്നാപ്ഡീൽ വക്താവ് പറഞ്ഞു. ഡ്യുറെക്സ്, കാമസൂത്ര, കോഹിനൂർ, മാൻ‌ഫോഴ്സ് എന്നീ ബ്രാൻഡുകൾക്കാണ് ഓൺലൈനിൽ ആവശ്യക്കാർ അധികവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :