തീവ്രവാദ ബന്ധം: 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (12:39 IST)
രാജ്യത്ത് 14ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ. ഐഎംഒ, എലിമെൻ്റ്,എനിഗ്മ എന്നിവയടക്കമുള്ള ആപ്പുകൾക്കാണ് നിരോധനം. ചാറ്റിങ്ങ് ആപ്പുകളാണ് ഇവയിൽ അധികവും. ക്രിപ്‌വൈസർ,എനിഗ്മ,സേഫ്സ്വിസ്,വിക്കർമീ,മീഡിയ ഫയർ,ബിചാറ്റ്,നാൻഡ്ബോക്സ്,കോണിയോൺ,എലെമെൻ്റ്,സെക്കൻഡ് ലൈൻ,സങ്കി,ത്രീമ എന്നിങ്ങനെ 14 ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദികളുമായി ആശയവിനിമയം നടന്നതായുള്ള സൂചനകളെ തുടർന്നാണ് നിരോധനം. പാകിസ്ഥാൻ തീവ്രവാദികളുമായി ഈ ആപ്പുകൾ വഴി വിനിമയം നടന്നതായാണ് കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :