2021ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ 55,000 ഡോളറിന് മുകളിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (19:15 IST)
2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍. 57,036 ഡോളറാണ് ബിറ്റ്‌കോയിന്റെ നിലവില വില. ഇടിഎഫ് നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്‍ഡും മൈക്രോസ്ട്രാറ്റജി എന്ന സോഫ്‌റ്റ്വെയര്‍ സ്ഥാപനം ബിറ്റ്‌കോയിന്‍ വന്‍തോതില്‍ പര്‍ച്ചേസ് ചെയ്തതുമാണ് ഈ ഉയര്‍ച്ചയ്ക്ക് കാരണമായത്.

155 മില്യണ്‍ ഡോളറിന് ഏകദേശം 3,000 ബിറ്റ്‌കോയിനുകളാണ് മൈക്രോസ്ട്രാറ്റജി വാങ്ങിയത്. കോഇന്‍ ബേസ് ഗ്ലോബല്‍,മാരത്തണ്‍ ഡിജിറ്റല്‍ എന്നീ കമ്പനികളും ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021 നവംബറിലാണ് ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 69,000 ഡോളറിലെത്തിയത്. സമീപകാലത്ത് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് യു എസ് റെഗുലേറ്ററി അംഗീകാരം നല്‍കിയതാണ് തകര്‍ച്ചയിലേക്ക് വീണ ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണമായത്. യു എസ് ഫെഡ് റിസവ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടും ബിറ്റ്‌കോയിന് തുണയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :