ആപ്പിള്‍ സിഇഒയുടെ 2018ലെ ശമ്പളം 110 കോടി രൂപ!

Apple, CEO, Tim Cook, Pay hike, ആപ്പിള്‍, സിഇഒ, ടിം കുക്ക്
കാലിഫോര്‍ണിയ| Last Modified വെള്ളി, 11 ജനുവരി 2019 (14:08 IST)
2018ല്‍ ആപ്പിള്‍ ടിം കുക്കിന് ലഭിച്ച ശമ്പളം 15.7 മില്യണ്‍ യു എസ് ഡോളര്‍. അതായത് 110 കോടി ഇന്ത്യന്‍ രൂപ. കഴിഞ്ഞ വര്‍ഷം ആപ്പിളിന്‍റെ മൊത്തം നേട്ടം വിലയിരുത്തിയാണ് സി ഇ ഒയ്ക്ക് ഇത്രയും രൂപ ശമ്പളം നല്‍കിയത്.

ഈ തുകയില്‍ ബോണസ്, ട്രാവല്‍ അലവന്‍സുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ശമ്പളത്തില്‍ 22 ശതമാനം വര്‍ധനവാണ് 2018ല്‍ കുക്കിന് കമ്പനി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് 2018ല്‍ കുക്ക് കമ്പനിക്കുവേണ്ടി കാഴ്ചവച്ചതെന്നാണ് ആപ്പിളിന്‍റെ വിലയിരുത്തല്‍.

കുക്ക് സിഇഒ പദവിയില്‍ ഇത് രണ്ടാം വര്‍ഷമാണ്. 2017മായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ നേട്ടമാണ് 2018ല്‍ ആപ്പിള്‍ കൈവരിച്ചത്. 2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :