അഭിറാം മനോഹർ|
Last Updated:
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (15:02 IST)
ഒടിടി മേഖലയിൽ ഇന്ത്യയിലും ലോകത്തിലും മുൻനിരയിലാണ് ആമസോൺ പ്രൈം വീഡിയോ. ഇപ്പോളിതാ വളർന്ന് വരുന്ന ഒടിടി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനി മുതൽ ആമസോൺ പ്രൈം വീഡീയോയ്ക്കൊപ്പം
മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം കൂടി തങ്ങളുടെ ആപ്പിലൂടെ കാണാനുള്ള സൗകര്യമാണ് ആമസോണ്‍ ഒരുക്കുന്നത്. പ്രത്യേക സബ്‌സ്‌ക്രിപ്‌ഷനിലൂടെയാണ് ഇത് സാധ്യമാവുക.
മുബി, ഡിസ്‍കവറി പ്ലസ്, ലയണ്‍സ്‍ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, ഹൊയ്ചൊയ്, മനോരമ മാക്സ്, ഷോര്‍ട്‍സ് ടിവി എന്നിവയാണ് ആഡ് ഓണ്‍ സബ്‍സ്ക്രിപ്ഷനോടെ ഇനി മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ത്തന്നെ കാണാനാവുക. ഈ പ്ലാറ്റ്‌ഫോമുകളെല്ലാം ലഭിക്കുന്നതിനായി ആപ്പുകൾ മാറിമാറി ഇറങ്ങേണ്ട എന്നതാണ് ഈ ഫീച്ചർ നൽകുന്ന സൗകര്യം.
ഇന്‍ട്രൊഡക്റ്ററി ഓഫര്‍ എന്ന നിലയില്‍ എട്ട് പ്ലാറ്റ്ഫോമുകളുടെ വാര്‍ഷിക സബ്‍സ്ക്രിപ്ഷന്‍ നിരക്കില്‍ പ്രൈം വീഡിയോ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.