മനിക്കെ മാഗേ ഹിതേക്ക് പൃഥ്വിരാജിന്റെ താളം, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (14:53 IST)

സിനിമ നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങി പൃഥ്വിരാജ് സുകുമാരന്‍ കൈവെക്കാത്ത മേഖലകള്‍ കുറവായിരിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം ഹിറ്റ് ഗാനത്തിന് താളംപിടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

ഭാര്യ സുപ്രിയയാണ് കഹോണ്‍ ഡ്രമ്മില്‍ പൃഥ്വിരാജ് താളംപിടിക്കുന്ന വിഡിയോ ആരാധകരുമായി പങ്കുവെച്ചത്.

'മനിക്കെ മാഗേ ഹിതേ' എന്ന ശ്രീലങ്കന്‍ ഗാനത്തിനാണ് നടന്‍ അതിമനോഹരമായി താളമിടുന്നത്.

ബ്രോ ഡാഡി തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവ് സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന്‍. പൃഥ്വിരാജിന്റെ ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.പൃഥ്വിരാജ്-നയന്‍താര ടീമിന്റെ ഗോള്‍ഡ് ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ നടന്‍ ടീമിനൊപ്പം ചേരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :