ഡാറ്റ സെന്ററുമായി ആമസോണ്‍ വെബ് സര്‍വീസ് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു

ഡാറ്റ സെന്ററുമായി ആമസോണ്‍ വെബ് സര്‍വീസ് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു

മുംബൈ| priyanka| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (11:16 IST)
ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനദാതാക്കളായ ആമസോണ്‍ വെബ് സര്‍വ്വീസസ് (എഡബ്ല്യുഎസ്) രണ്ട് ഡാറ്റ സെന്ററുകളുമായി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. മുംബൈ ആസ്ഥാനമായാണ് രണ്ട് ഡാറ്റ സെന്ററുകളും ആരംഭിക്കുക.

ആഗോളതലത്തില്‍ എഡബ്ല്യുഎസിന്റെ ആകെ ഉപഭോക്താക്കളുടെ 7.5 ശതമാനം ഇന്ത്യയിലാണുള്ളത്. നിലവില്‍ ആമസോണിന്റെ ഡാറ്റ സെന്റര്‍ ഇല്ലാതെ തന്നെ ഇന്ത്യയില്‍ 75,000 സജീവ ഉപഭോക്താക്കള്‍ (മാസത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കുന്നയാള്‍) ഉണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം.

ഡാറ്റ സെന്ററുകള്‍ ആരംഭിക്കുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കും. വര്‍ഷാരംഭത്തില്‍ 12,000 ആയിരുന്ന ഉപഭോക്താക്കളുടെ എണ്ണം അഞ്ചുമാസം കൊണ്ട് ആറ് മടങ്ങ് വര്‍ദ്ധിച്ചു. രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള മറ്റേതൊരു ക്ലൗഡ് സര്‍വ്വീസിനെക്കാളും വേഗതയും കാര്യക്ഷമതയും ആമസോണിന്റെ ക്ലൗഡ് സര്‍വ്വീസിന് നല്‍കാനാവുമെന്നാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന അവകാശവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :