‘അലക്സ‘യോട് ഒരു വാക്കുപറഞ്ഞാൽ ഇനി ഓൾ ഇന്ത്യ റേഡിയോ 14 ഭാഷകളിൽ ആസ്വദിക്കാം !

Last Updated: ശനി, 16 ഫെബ്രുവരി 2019 (16:45 IST)
ആൾ ഇന്ത്യ റേഡിയോ ഇനി ആമസോൺ അലക്സ വഴി കേൾക്കാം. ഇന്ത്യയിലെ 350 ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനുകൾ അലക്സയിലെത്തിച്ചിരിക്കുകയാണ് ആമസോൺ. ഇനി അലക്സയോട് ഒന്ന് പറഞ്ഞാൽ 14 ഭാഷകളിലായുള്ള റേഡിയോ പരിപാടികൾ അസ്വദിക്കാം.

ആകാശവണിയുടെ ഏത് റേഡിയോ നിലയത്തിൽ നിന്നുമുള്ള പരിപടിയാണ് ആസ്വദിക്കേണ്ടത് എന്ന് അലക്സയോട് പറഞ്ഞാൽ മതി ആ‍ റേഡിയോ സ്റ്റേഷനിലെ പ്രോഗ്രാമുകൾ അലക്സ കാതുകളിലെത്തിക്കും. ആമസോണിലെ അലക്സ സ്കിൽ സന്ദർശിച്ചാൽ ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഓൾ ഇന്ത്യ റേഡിയോക്ക് പുറമെ റേഡിയോ സിറ്റി, റേഡിയോ വൺ എന്നീ എഫ് എമ്മുകൾ ആസ്വദിക്കാനുള്ള അവസരവും ഇപ്പോൾ ആമസോൻ അലക്സയിൽ ലഭ്യമാണ്. ആമസോൻ ഇകോ വഴിയും, സ്മാർട്ട്ഫോണുകളിൽ ആപ്പ് വഴിയും സേവനം ലഭ്യമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :