Last Updated:
ശനി, 16 ഫെബ്രുവരി 2019 (13:16 IST)
ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾ ജനിക്കുക, അതും സ്വാഭാവിക പ്രസവത്തിൽ. ആരും ഒന്നമ്പരക്കും ഈ
വാർത്ത കേട്ടാൽ. 25കാരിയായ ഇറാഖി യുവതിയാണ് ഒറ്റ പ്രസവത്തിൽ ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രിയിലായിരുന്നു പ്രസവം.
ഗർഭപാത്രത്തിൽ ഏഴുകുട്ടികൾ ഉള്ളതിനാൽ അമ്മക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കും എന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആറു പെൺക്കുട്ടികൾക്കും ഒരു ആണ് കുഞ്ഞിനുമാണ് 25 ജൻമം നൽകിയത്.
യുവതിയുടെ പേര് ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ആശുപത്രി പങ്കുവച്ചിട്ടുണ്ട്. 1997ലാണ് ലോക്കത്ത് ആദ്യമായി ഒറ്റ പ്രസവത്തിൽ 7 കുട്ടികൾ ജനിച്ചത്. സെപ്റ്റിയൂപ്ലെറ്റ്‌സ് എന്നാണ് ഒറ്റപ്രസവത്തിൽ ഏഴു കുട്ടികൾ ജനിക്കുന്ന അവസ്ഥയെ വൈദ്യ ശസ്ത്രം വിശേഷിപ്പിക്കുന്നത്.