ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും പുതുക്കാം, സൗജന്യസേവന സമയപരിധി നീട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (11:14 IST)
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി സെപ്റ്റംബര്‍ 14 വരെയായിരുന്നു.

മൂന്ന് മാസത്തേക്കാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 14ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാകും സൗജന്യസേവനം ലഭിക്കുക. ആധാര്‍ കാര്‍ഡ് എടുത്ത് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്, ജനനതീയതി,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റിലൂടെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ, ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :