വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 26 ഒക്‌ടോബര്‍ 2019 (17:58 IST)
ആയിരക്കണക്കിന് റോബോട്ടുകൾക്ക് നിങ്ങളുടെ മുഖം നൽകാൻ തയ്യാറാണെങ്കിൽ വെറും ഒറ്റ ദിവസംകൊണ്ട് നിങ്ങൾക്ക് ലക്ഷപ്രഭുവാകാം. ഒരു ടെക് സ്റ്റാർട്ട് അപ്പ് കമ്പാനിയാണ് ഇങ്ങനെ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുകേട്ടാൽ ആളുകൾ ഓടിയെത്തും എന്നാറിയാം. എന്നാൽ വെറുമൊരു മുഖം പോര, ചില കണ്ടിഷൻസ് ഉണ്ട്.
കണ്ടാൽ തന്നെ സൗഹൃദം തോന്നുന്നതും കുലീനവുമായ ഒരു മുഖത്തെയാണ് ജിയോമിക് കോം എന്ന ടെക്ക് കമ്പനി മറ്റൊരു റോബോട്ട് നിർമ്മാണ കമ്പനിക്ക് വേണ്ടി തേടുന്നത്. മുതിർന്നവരോട് അടുത്ത് പെരുമാറുന്നതിനുള്ളതാണ് റോബോട്ടുകൾ. അതിനാലാണ് റോബോട്ടിക് മുഖങ്ങൾക്ക് പകരം സൗഹൃദം തോന്നുന്ന മുഖങ്ങളെ കമ്പനി തേടുന്നത്.
റോബോർട്ടുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായി, അടുത്ത വർഷത്തോടെ റോബോട്ടുകൾ പ്രവർത്തന സജ്ജമാകും. എന്നാൽ ജീവിച്ചിരിക്കുന്നവരുടെ മുഖം തന്നെ റോബോട്ടുകൾക്ക് നൽകാനുള്ള തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എത്ര ലക്ഷങ്ങൾ നൽകിയാലും സ്വന്തം മുഖം ആരെങ്കിലും നൽകുമോ എന്നാണ് ചിലരുടെ ചോദ്യം.