LG സ്മാര്‍ട്ട് TV - ഇത് ടിവിയും കമ്പ്യൂട്ടറുമാണ്!

ഡല്‍‌ഹി| WEBDUNIA|
PRO
PRO
എല്‍‌ജി പുറത്തിറക്കിയിരിക്കുന്ന ‘സ്മാര്‍ട്ട് ടിവി’യുടെ വില 43,000 രൂപ മുതല്‍ 1.7 ലക്ഷം വരെയാണ്. ഇത്രയധികം വില നല്‍‌കാന്‍ എന്തൊക്കെ പ്രത്യേകതകളാണ് ഈ ടിവിയില്‍ ഉള്ളതെന്ന് വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും. സാധാരണ ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പം, കേബിളോ മറ്റ് ബന്ധങ്ങളോ കൂടാതെ തന്നെ സിനിമയും ഓണ്‍‌ലൈന്‍ കണ്ടന്റും ഗെയിമുകളും ലഭിക്കുന്ന രീതിയിലാണ് ഈ സ്മാര്‍ട്ട് ടിവി രൂപകല്‍‌പന ചെയ്യപ്പെട്ടിരിക്കുന്നത്.

“വിനോദത്തിന് പരിമിതിയില്ലാത്ത വഴികള്‍ തുറക്കുകയാണ് ഞങ്ങള്‍ സ്മാര്‍ട്ട് ടിവിയിലൂടെ. ഇതുവരെ കാണാത്ത കണ്ടന്റാണ് ഉപയോക്താക്കള്‍ സ്മാര്‍ട്ട് ടിവിയിലൂടെ ആസ്വദിക്കുക. കണ്ടന്റ് വിപണിയിലെ ആഗോള ഭീമന്മാരെയും ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളെയും ഞങ്ങള്‍ സ്മാര്‍ട്ട് ടിവിയില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്” - എല്‍‌ജിയുടെ മാനേജിംഗ് ഡയറക്‌ടര്‍ സൂണ്‍ ക്വോണ്‍ പറയുന്നു.

സ്മാര്‍ട്ട് ടിവി എത്തുന്നത് 32 ഇഞ്ച് തൊട്ട് 55 ഇഞ്ച് വരെ സ്ക്രീന്‍ വലുപ്പത്തോടെയാണ്. ആയിരക്കണക്കിന് സിനിമകളും കസ്റ്റമൈസ് ചെയ്യാവുന്ന ആപ്ലിക്കേഷനുകളും ഗെയിമുകളും വീഡിയോകളും ഇതിലൂടെ ആസ്വദിക്കാം. ഒപ്പം തന്നെ ബ്രൌസുചെയ്യാനും ഈ ടിവി ഉപയോഗിക്കാം. എന്‍‌ഡി‌ടി‌വി ഡോട്ട് കോം, ഹംഗാമ ഡോട്ട് കോം, ഇന്‍‌ഡ്യാടൈംസ് ഡോട്ട് കോം തുടങ്ങിയ പ്രാദേശിക കണ്ടന്റ് ദാതാക്കളുമായി എല്‍‌ജി ഇതിന് വേണ്ടി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :