ട്വിറ്ററിലെ മോദിയുടെ 'ഫോളോവേഴ്‌സ്' വ്യാജന്മാർ; 60 ശതമാനം പേരും വ്യാജമെന്ന് റിപ്പോർട്ട്

മോദിയുടെ നാലു കോടിയിലധികം വരുന്ന ഫോളോവേഴ്‌സിൽ രണ്ടു കോടിയിലധികം പേരും വ്യാജമാണെന്നാണ് പഠനം തെളിയിക്കുന്നത്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 20 ജനുവരി 2020 (14:31 IST)
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരിൽ ഒന്നാംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, മോദിയുടെ ഫോളോവേഴ്‌സിൽ 60 ശതമാനം പേരും വ്യാജന്മാരാണെന്നാണ് കണ്ടെത്തൽ. മോദിയുടെ നാലു കോടിയിലധികം വരുന്ന ഫോളോവേഴ്‌സിൽ രണ്ടു കോടിയിലധികം പേരും വ്യാജമാണെന്നാണ് പഠനം തെളിയിക്കുന്നത്.

ട്വിപ്ലോമസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ തന്ത്രം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി.

16,191,426 പേർ മാത്രമാണ് മോദിയെ പിന്തുടരുന്ന യഥാർത്ഥ വ്യക്തികൾ. അവസാനം ട്വീറ്റ് ചെയ്ത തിയ്യതി, ട്വീറ്റുകളുടെ എണ്ണം, ഫോളോവേഴ്‌സിന്റെ സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള അനുപാതം എന്നിവ പരിശോധിച്ച് ഓഡിറ്റ് അൽഗോരിത്തിന്റെ സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

മോദിയുടേത് മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, സൽമാൻ രാജാവ് എന്നിവരുടെ ട്വിറ്റർ ഫോളോവേഴ്‌സിലും കൂടുതലും വ്യാജന്മാരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :