സോനം ബിഗ്ബി‌യെ കടത്തിവെട്ടി!

WEBDUNIA|
IFM
IFM
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മയായ ട്വിറ്ററില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരി ബോളിവുഡ് നടി സോനം കപൂര്‍. അമിതാഭ് ബച്ചന്‍ ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരെയൊക്കെ പിന്നിലാക്കിയാണ് സോനം ഒന്നാമതെത്തിയത്.

ഒരു സ്വകാര്യ ഏജന്‍‌സി നടത്തിയ ഓണ്‍‌ലൈന്‍ തെരഞ്ഞെടുപ്പിലാണ് സോനം മുന്നിലെത്തിയത്. 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സോനത്തെ ട്വിറ്ററിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രറ്റിയായി 5000ത്തിലധികം പേരാണ് ട്വീറ്റ് ചെയ്തത്.

ഫോളോവേഴ്സിന്റെ എണ്ണം, ട്വീറ്റ്സിന്റെ ഗുണം, പ്രതികരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് നടത്തിയത്.

ട്വിറ്ററില്‍ ഏറ്റവും സ്വാധീനമുള്ള ആദ്യത്തെ 10 ഇന്ത്യക്കാര്‍:

സോനം കപൂര്‍
ശശി തരൂര്‍
പ്രിയങ്ക ചോപ്ര
അമിതാഭ് ബച്ചന്‍
രാം ഗോപാല്‍ വര്‍മ്മ
ഹൃത്വിക് റോഷന്‍
കിരണ്‍ ബേദി
ഫര്‍ഹാന്‍ അക്തര്‍
അക്ഷയ് കുമാര്‍
സിദ്ദാര്‍ഥ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :