Last Modified വെള്ളി, 30 മെയ് 2014 (16:40 IST)
മോട്ടറോളയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ മോട്ടോ ഇ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ വമ്പന്‍ ഹിറ്റാണ്. ഏപ്രില്‍ 23ന് മോട്ടറോള അവതരിപ്പിച്ച ഫോണ്‍ ആദ്യമായി വില്‍പ്പനയ്ക്കെത്തിയത് മേയ് 14നാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഫ്ലിപ്പ്കാര്‍ട്ടില്‍ മോട്ടോ ഇ വിറ്റു തീര്‍ന്നു. ഇപ്പോള്‍ സൈറ്റില്‍ നോക്കിയാല്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്ന സന്ദേശമാണ് കാണാനാവുക.
ആകര്‍ഷകമായ സവിശേഷതകളാണ് മോട്ടോ ഇയെ കൂടുതല്‍ ജനപ്രിയമാക്കിയത്. 4.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 4.4 കിറ്റ്കാറ്റ് ഒഎസ്, 1.2 ജിഗാഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ സ്നാപ്പ് ഡ്രാഗണ്‍ പ്രോസസര്‍, ഒരു ജിബി റാം, നാല് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മോട്ടോ ഇയുടെ അടിസ്ഥാന സവിശേഷതകള്‍. അഞ്ച് മെഗാപിക്സല്‍ ക്യാമറ, ത്രീജി, വൈ-ഫൈ, മൈക്രോ യുഎസ്ബി 2.0, ബ്ലൂടൂത്ത് 4.0 എന്നിവയും മോട്ടോ ഇയുടെ മറ്റ് പ്രത്യേകതകളാണ്. നാനോ കോട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ വെള്ളം വീണ് നനഞ്ഞാലും ഫോണിന് കേടുപാട് സംഭവിക്കില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം.
എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ മോട്ടോ ഇ ലഭ്യമായിത്തുടങ്ങുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒരുദിവസത്തിനുള്ളില്‍ ഫോണ്‍ ലഭിക്കാന്‍ 90 രൂപ അധികം നല്കിയാല് മതി. തുടക്കത്തില്‍ മോട്ടോ ഇ ഫോണിനൊപ്പം സൗജന്യ ഈ-ബുക്കും പുറംകവറും വിലക്കുറവില്‍ മൈക്രോ എസ് ഡി കാര്‍ഡും ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത് ഒഴിവാക്കിയിട്ടുണ്ട്.