രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനാലാണ് ഇത്.
അതേസമയം ആഢംബര കാറുകളുടെ വില വര്‍ധിക്കും. ആഢംബര കാറുകളുടെ നികുതി 22 ശതമാനത്തില്‍ നിന്ന് 24 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
സൈക്കിളിന്റെ നികുതി പത്ത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ കസ്റംസ് നികുതി രണ്ടില്‍ നിന്ന് നാലാകും. എക്സൈസ് സേവന നികുതി രണ്ട് രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിനുള്ള പ്രകൃതി വാതകത്തിന്റേയും ദ്രവീകൃത പ്രകൃതി വാതകത്തിന്റേയും യുറേനിയത്തിന്റേയും അടിസ്ഥാന കസ്റ്റംസ് നികുതി ഒഴിവാക്കിയെന്നും കേന്ദ്രമന്ത്രി ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റില്‍ പറയുന്നു.