പുതിയ സവിശേഷതകളുമായി ട്വിറ്റര്‍; ഇനിമുതല്‍ 140 അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ചെറുചിന്തകള്‍ക്കപ്പുറം നീളം കൂടിയ സന്ദേശങ്ങള്‍ പങ്കുവെയ്ക്കാം!

ട്വിറ്റര്‍ കൊണ്ടുവരുന്ന മറ്റൊരു മാറ്റം എല്ലാ ട്വിറ്റും ആരംഭിക്കുമ്പോള്‍ '@' എന്ന ചിഹ്നത്തില്‍ യൂസര്‍നാമത്തിനുള്ള പരിധിയിലും മാറ്റം വരും.

ട്വിറ്റര്‍, ഫേസ്‌ബുക്ക്, വാട്ട്സ്‌ആപ്പ് twitter, facebook, whatsapp
സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (12:01 IST)
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ 140 അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ചെറുചിന്തകള്‍ക്കപ്പുറം അല്‍പം നീളം കൂടിയ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് പങ്കുവെയ്ക്കാന്‍ സാധിക്കും. ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവയ്ക്കും പുതിയ മാറ്റങ്ങള്‍ ലഭിച്ച് തുടങ്ങും എന്നാണ് സൂചന. അടുത്ത മാസം മുതലായിരിക്കും ഇത്തരം പുതിയ സവിശേഷതകളുമായി ട്വിറ്റര്‍ എത്തുക.

ട്വിറ്റര്‍ കൊണ്ടുവരുന്ന മറ്റൊരു മാറ്റം എല്ലാ ട്വിറ്റും ആരംഭിക്കുമ്പോള്‍ '@' എന്ന ചിഹ്നത്തില്‍ യൂസര്‍നാമത്തിനുള്ള പരിധിയിലും മാറ്റം വരും. ഒപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തം ട്വിറ്റുകള്‍ റിട്വിറ്റ് ചെയ്യാനും ഉദ്ധരിക്കാനും സാധിക്കും.
മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കിനും മറ്റും സന്ദേശങ്ങള്‍ അയക്കുന്നതില്‍ അക്ഷരപരിമിതി ഇല്ല. മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ വളര്‍ച്ചയാണ് ട്വിറ്ററിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

പുതിയ സവിശേഷതകളുമായി എത്തുന്നതോടെ ട്വിറ്റര്‍ കൂടുതല്‍ ജനകീയമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ മാറ്റങ്ങള്‍ ഉപക്താക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാവുമെന്നും കൂടുതല്‍ ആളുകളെ ട്വിറ്ററിലേക്ക് ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഏകദേശം 31,00,00,000 ഉപയോക്താക്കളാണ് ട്വിറ്ററിന് ഉള്ളത്.എന്നാല്‍ ഫേസ്‌ബുക്കിനാവട്ടെ 1,65,00,000 ഉപയോക്താക്കളാണുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :