നെറ്റില്‍ അവള്‍ നഗ്നയാണ്, പക്ഷേ...അല്ല!

ലണ്ടന്‍| WEBDUNIA|
PRO
ഇന്റര്‍നെറ്റ് ലോകം ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രത്തിനു പിന്നാലെയാണ്! എന്നാല്‍, നെറ്റില്‍ പരക്കെ പ്രസിദ്ധി നേടുന്ന ഈ ചിത്രത്തില്‍ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ നഗ്നയല്ലതാനും!

ഒറ്റനോട്ടത്തില്‍, കൂട്ടുകാരിയുടെ പിന്നില്‍ പതുങ്ങുന്ന പെണ്‍കുട്ടി നഗ്നയാണെന്നേ തോന്നുകയുള്ളൂ. എന്നാല്‍, ശ്രദ്ധാപൂര്‍വം സൂക്ഷിച്ചു നോക്കിയാലോ? മുന്നില്‍ നില്‍ക്കുന്ന കൂട്ടുകാരിയുടെ നഗ്നമായ കൈ സൃഷ്ടിക്കുന്ന മായക്കാഴ്ചയാണ് ഇതെന്ന് വ്യക്തമാവും.

കണ്ണിനെ കുഴപ്പിക്കുന്ന ഈ ചിത്രം ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ഇഷ്ട വിഭമായി മാറിക്കൊണ്ടിരിക്കുകയാണ്. കുഴപ്പം‌പിടിച്ച നിമിഷം (ദ ഓക്ക്‌വെര്‍ഡ് മൊമെന്റ്) എന്ന സബ്ജക്ടിലുള്ള ഇ-മെയിലിലാണ് ചിത്രം ലോകം കീഴടക്കുന്നത്. ഇതില്‍ ഇങ്ങനെയും ഒരു വാചകം എഴുതി ചേര്‍ത്തിരിക്കുന്നു, “സുഹൃത്തിന്റെ മാംസളമായ കൈ നിങ്ങളെ നഗ്നയാക്കുമ്പോള്‍.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :