ചാറ്റിംഗിനിടെ വിഷവാതകം ശ്വസിച്ച് യുവതി ജീവനൊടുക്കി

തായ്പേയി| WEBDUNIA|
PRO
PRO
ഫേസ്ബുക്കില്‍ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുകയായിരുന്ന തായ്‌വാന്‍കാരി ചെയ്തു. ചാറ്റ് ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് യുവതി ജീവനൊടുക്കിയത്. യുവതി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ചാറ്റ് സുഹൃത്തുക്കള്‍ ആരും തന്നെ ഇക്കാര്യം പൊലീസില്‍ അറിയിച്ചില്ല.

ക്ലെയര്‍ ലിന്‍(31) ആണ് പിറന്നാല്‍ ദിനമായ മാര്‍ച്ച് 18-ന് ജീവനൊടുക്കിയത്. വീട്ടുകാര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കേയാണ് മരിച്ചതെന്ന വിവരം അവര്‍ അറിഞ്ഞിരുന്നില്ല. ലിന്‍ അവസാനമായി ഫേസ്ബുക്കില്‍ കയറിയ സമയവുമായി ഒത്തുനോക്കിയപ്പോഴാണ് പൊലീസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. അവസാനത്തെ എന്‍‌ട്രിയില്‍ ഇവര്‍ ഒമ്പത് സുഹൃത്തുക്കളോടാണ് ചാറ്റ് ചെയ്തത്. ലിന്‍ ഒടുവില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോയില്‍ മുറിയില്‍ കനലെരിയുന്നതായി കാണാം. മുറിയില്‍ പുക നിറഞ്ഞിരിക്കുകയായിരുന്നു. ഫോട്ടോ കണ്ട സുഹൃത്തുക്കള്‍ അവരോട് മുറിയുടെ ജനാലകള്‍ തുറന്നിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ലെന്‍ അതിന് തയ്യാറായില്ല. 67 മിനിറ്റ് നേരം ഈ ആശങ്കകള്‍ തുടര്‍ന്നിട്ടും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും പൊലീസിനെ വിവരമറിയിക്കാന്‍ തയ്യാറായില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

കാമുകന്‍ അവഗണിച്ചത് മൂലമാണ് ലെന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

English Summary: Police in Taiwan said on Tuesday that a 31-year-old woman has killed herself by inhaling poisonous fumes while chatting with friends on Facebook and that none of her friends alerted authorities.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :