ലോകകപ്പ് സമയത്ത് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതിന് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതില്‍ നിന്നും കളിക്കാരെ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്.
ടൂര്‍ണമെന്‍റ് സമയത്തുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകടിപ്പിക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ സ്പെയ്ന്‍ കോച്ച് വികാന്‍റെ ദെല്‍ ബോസ്ക്യുവും തന്‍റെ കളിക്കാരെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതായറിയുന്നു. മാഡ്രിഡിനടുത്തുള്ള ലാസ് റോസസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് വിലക്ക് സംബന്ധിച്ച് ബോസ്ക്യൂ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിനിന്‍റെ 23 അംഗ ടീമില്‍ ലിവര്‍ പൂള്‍ സ്‌ട്രൈക്കര്‍ ഫെര്‍ണണ്ടോ ടോറെസ്, ആര്‍സനല്‍ മിഡ്‌ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗാസ് എന്നിവര്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുലളിലൂടെ കളിക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ വിവാദമായേക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ടീം അധികൃതരുടെ പുതിയ നിര്‍ദേശം. 2009 ജൂലൈയില്‍ താന്‍ നടത്തിയ ഒരു വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ഡാരന്‍ ബെന്‍റിന് മാപ്പ് പറയേണ്ടി വന്നിരുന്നു.