ആപ്പില്‍ ഐപാഡ് ചൈനയില്‍ വില്‍ക്കരുത്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (16:22 IST)
ഐപാട് 2 ചൈനയില്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കരുതെന്ന് ആമസോണ്‍ ഡോട്ട് കോമിനോട് ആപ്പിള്‍ കമ്പനി ആവശ്യപ്പെട്ടു. ആമസോണിന്റെ ചൈനീസ് വെബ്‌സൈറ്റില്‍ അനൌദ്യോഗിക വില്‍പ്പനക്കാരനെ വില്‍പ്പന ഏല്‍പ്പിച്ചതാണ് ആപ്പിളിന്റെ ഈ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപാഡ് വില്‍ക്കാന്‍ ആമസോണിന് അവകാശം നല്‍കിയിട്ടില്ല. ഐഫോണും ഐപോഡും മാത്രം വില്‍ക്കാനുള്ള അവകാശം മാത്രമേ ആമസോണിനുള്ളൂവെന്നും ആപ്പിള്‍ പറയുന്നു. എന്നാല്‍ ഈ സംഭവത്തോട് പ്രതികരിക്കാനില്ലെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :