ടാറ്റ ഗ്ലോബല്‍ ബീവറേജസിന്റെ അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 10.94 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കമ്പനിയുടെ അറ്റാദായം 64.06 കോടി രൂപയായിട്ടാണ് കുറഞ്ഞത്. തൊട്ടു മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 71.93 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റവില്‍പ്പനയില്‍ 11.9 ശതമാനം വര്‍ധനയുണ്ടായി. അറ്റവില്‍പ്പന 1,793.20 കോടി രൂപയുടേതായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,602.42 കോടി രൂപയുടേതായിരുന്നു.