വടിക്ക് പുറമെ ഒരു തേങ്ങയും ഭൂര്‍ഗര്‍ഭ ജല സ്ഥാന നിര്‍ണ്ണയത്തിനായി ശര്‍മ്മാജി ഉപയോഗിക്കുന്നു. തേങ്ങ കൈവെള്ളയില്‍ വെറുതെ വയ്ക്കുകയാണ് ചെയ്യുന്നത്. ജലസാന്നിധ്യമുള്ള സ്ഥലമാവുമ്പോള്‍ ഇത് തനിയെ ഉയര്‍ന്ന് നില്‍ക്കുമത്രേ!
ശര്‍മ്മാജിയുടെ ഈ സിദ്ധി. കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനായി വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ പോലും പ്രയോജനപ്പെടുത്തുന്നു. ഇതുകാരണം അവര്‍ക്ക് പണച്ചെലവും അധ്വാനവും കുറയുന്നു. എന്നാല്‍, എപ്പോഴും ഇദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ ശരിയാവുന്നു എന്ന് ആരും അവകാശപ്പെടുന്നില്ല. 150-200 അടിതാഴ്ചയില്‍ ജലമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞയിടത്ത് നിര്‍മ്മാതാക്കള്‍ക്ക് 400 അടിവരെ കുഴിക്കേണ്ടതായി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഫോട്ടോഗാലറി
WD
WD
ഇത്തരത്തില്‍ ഭൂഗര്‍ഭ ജലത്തിന്‍റെ ഗതി കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?.....നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.