ഇവിടത്തെ പ്രാര്‍ത്ഥന തികച്ചും വ്യത്യസ്തമാണ്. ആദ്യം ഭക്തന്‍ മൂന്ന് നാളികേരം ദേവിക്ക് സമര്‍പ്പിക്കണം. പിന്നീട് പൂജാരി ഭക്തന് ഒരു ചുവപ്പ് ചരട് നല്‍കും, ഈ ചരട് അഞ്ച് ആഴ്ച കഴുത്തിലണിയണം. ആഗ്രഹം നിറവേറി കഴിഞ്ഞാല്‍ ഭക്തന്‍ അഞ്ചു നാളികേരം ക്ഷേത്ര സന്നിധിയിലുള്ള വൃക്ഷത്തില്‍ കെട്ടിയിടും. സഞ്ചയ് അംബാരിയ ഇപ്പോള്‍ എത്തിയിരിക്കുന്നത് നാളികേരം വൃക്ഷത്തില്‍ കെട്ടിയിടാനാണ്.
ക്ഷേത്രത്തിലെ പൂജാരിയായ പൂരന്‍ സിംഗ് പാര്‍മര്‍ ഞങ്ങളോട് പറഞ്ഞു. ഈ ക്ഷേത്രത്തില്‍ രാത്രിയാണ് പ്രാര്‍ത്ഥന നടത്തുക. പൂര്‍ണമായ വിശ്വാസത്തോടെ ഈ ക്ഷേത്രത്തിലെത്തി ഭക്തന്‍ എന്ത് ആഗ്രഹിച്ചാല്ലും അത് സഫലീകരിക്കപ്പെടുമെന്ന് അദ്ദേഹം സാക്‍ഷ്യപ്പെടുത്തി. അന്നേ ദിവസം പ്രത്യേക ആരതി പൂജ നടത്താനുള്ളതിനാല്‍ പൂജാരി അതില്‍ വ്യാപൃതനായി. ഈ പൂജ സമയത്ത് ചില ഭക്തര്‍ വല്ലാതെ ആടുന്നതും ഞങ്ങള്‍ കണ്ടു. നിരവധി ഭക്തകള്‍ക്ക് പൂജാരി നാളികേരം നല്‍കി.
WD
വിമല സെന്‍ഗര്‍ എന്ന ഭക്ത ഞങ്ങളോട് പറഞ്ഞു, ദേവിയുടെ അനുഗ്രഹത്താല്‍ അവര്‍ ഉടന്‍ തന്നെ ഒരു കുഞ്ഞിന്‍ ജന്മം നല്‍കുമെന്ന്. ഇവിത്തെ പ്രാര്‍ത്ഥന കൊണ്ട് പെണ്‍കുഞ്ഞ് പിറന്നാല്‍ ആ കുട്ടിയെ ദുര്‍ഗ്ഗയുടെ അവതാരമായാണ് കണക്കാക്കുക. അതിനാല്‍ തന്നെ ആളുകള്‍ ആണ്‍കുഞ്ഞിനേക്കാളും പെണ്‍കുഞ്ഞ് പിറക്കണമെന്ന ആഗ്രഹവുമായാണ് ദേവിയുടെ അടുത്ത് എത്തുക. തങ്ങളുടെ എന്താഗ്രഹങ്ങളേയും ദേവി സഫലമാക്കി തരുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം.
ഈ വിശ്വാസത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു...നാളികേരം സമര്‍പ്പിച്ചാല്‍ കുഞ്ഞ് പിറക്കുമെന്ന് നിങ്ങള്‍ കരുതുന്നോ?