6000 വര്ഷം പഴക്കമുണ്ട് കാലഭൈരവ ക്ഷേത്രത്തിന്. ഇത്തരം ക്ഷേത്രങ്ങളില്മാംസവും മദ്യവും പണവും ഈശ്വരന് അര്പ്പിക്കാറുണ്ട്. പുരാതനകാലത്ത് ദുര്മന്ത്രവാദികള്ക്ക് മാത്രമാണ് ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നത്.
കാലഭൈരവന്റെ മദ്യ സേവയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്താന്നിരവധി പഠനങ്ങള്നടന്നു. ബ്രിട്ടീഷുകാരുടെ കാലത്തും രഹസ്യം കണ്ടെത്താന്ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. എന്നാല്, രഹസ്യം വെളിപ്പെടുത്തുന്നതില്കാലഭൈരവന്താല്പര്യം കാട്ടിയില്ലെന്നതാണ് യാഥാര്ത്ഥ്യം. പുരാതന കാലത്ത് മദ്യത്തിന് പുറമെ മൃഗബലിയും ഇവിടെ ഉണ്ടായിരുന്നുവത്രെ.