ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന മരക്കൊമ്പ് പിഴുതെടുക്കാന്‍ ഏഴ് തവണയാണ് പുരുഷന്‍മാര്‍ ശ്രമിക്കുന്നത്. ഏഴ് എന്ന സംഖ്യയും വിവാഹവുമായാണ് ഇവര്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ അവസരങ്ങളിലെല്ലാം പുരുഷന്‍മാര്‍ക്ക് സ്ത്രീകളില്‍ നിന്നുള്ള അടി ഏറ്റുവാങ്ങേണ്ടിയും വരും. അവസാനം, മരക്കൊമ്പ് ഭൂമിയില്‍ നിന്ന് പിഴുത് ആ ദ്വാരം അടയ്ക്കുന്നതുവരെയും അടി തുടരും!
ഇതിനൊക്കെ ശേഷം, ഭാര്യമാരും ഭര്‍ത്താക്കന്മാരും ഒന്നു ചേര്‍ന്ന് പാട്ടും നൃത്തവും നടത്തുന്നതോടെ ചടങ്ങിന്‍റെ അവസാനമാവുന്നു. വധുക്കള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ദാമ്പത്യ ബന്ധത്തിന്‍റെ പവിത്രതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഉത്സവത്തിന്‍റെ അവസാനം ദേവീ പ്രതിമ ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും എഴുന്നള്ളിക്കുകയും ചെയ്യുന്നു.
WD
WD
ഈ ആചാരത്തിലൂടെ വധുക്കള്‍ ഭര്‍ത്താക്കന്മാരുടെ നന്മയ്ക്കായി ദേവിയോട് പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്യുന്നത്. അവര്‍ ചെയ്ത പാപങ്ങള്‍ ഇല്ലാതാക്കാന്‍ ആചാരത്തിന്‍റെ ഭാഗമായി നല്‍കുന്ന അടിയിലൂടെ സാധിക്കുമെന്നും ഇവര്‍ കരുതുന്നു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഈ ആചാരത്തിന്‍റെ ഭാഗമാവാന്‍ ഇവിടെയെത്തുന്നു. സ്ത്രീകളുടെ സ്ഥാനം ദേവിക്ക് ഒപ്പമാണെന്നും അവരോട് ചെയ്യുന്ന അനീതികള്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നുമാണ് ഈ ആചാരത്തിന്‍റെ സന്ദേശം. ഇതെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. ഞങ്ങളെ അറിയിക്കൂ...