പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ

Hot Iron
FILEWD
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരമ്പരയിലൂടെ സമൂഹത്തില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള നിരവധി സംഭവങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ചികിത്സാ രീതികളെ കുറിച്ചുള്ളവയാണ്. രോഗങ്ങളോട് പൊരുതി തോല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളില്‍ അഭയം പ്രാപിച്ചേക്കാം. നിങ്ങള്‍ ഇത്തരം വഞ്ചനകളില്‍ പെട്ടുപോകാതിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വായനക്കാര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനാണ് ഞങ്ങള്‍ ഇത്തരം സംഭവങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചാണ് ഇത്തവണ ഞങ്ങള്‍ പറയുന്നത്. ‘ചാച്‌വ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം ഭയമുളവാക്കുന്ന ചികിത്സാ രീതിയാണിത്. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകള്‍ രോഗിയുടെ ശരീരത്ത് വയ്ക്കുന്ന തരം ചികിത്സാ രീതിയാണിത്.

HOT
FILEWD
ഈ ചികിത്സാ രീതി മധ്യപ്രദേശിലെ വിദിഷ, ഖണ്ഡാവ, ബൈറ്റൂള്‍, ധാര്‍, ഗ്വാളിയര്‍, ഭിന്‍ഡ്-മുറൈന എന്നിവടങ്ങളിലെ ഗ്രാമങ്ങളിലാണ് നിലനില്‍ക്കുന്നത്. ഇത്തരം ചികിത്സ നടത്തുന്നവരെ വിശ്വാസികള്‍ ‘ബാബ’ എന്നാണ് വിളിക്കുന്നത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ രോഗബാധിതമായ ശരീര ഭാഗത്ത് ആദ്യം ഭസ്മം കൊണ്ട് ചില അടയാളങ്ങളിടുന്നു. പിന്നീട്, പഴുത്ത ഇരുമ്പ് ദണ്ഡ് ആ ഭാഗങ്ങളില്‍ വയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗ ശമനം ഉണ്ടാവുമെന്നാണ് ബാബ അവകാശപ്പെടുന്നത്.

ഈ വിവരം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ‘മോക്ഷ പിപ്പിലിയ’ ഗ്രാമത്തിലെ ഒരു ബാബയുമായി ബന്ധപ്പെട്ടു. അംബാ റാംജി എന്ന പേരുള്ള ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം ചികിത്സ നടത്തുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. ഇയാളുടെ പിതാവും ഒരു ബാബയായിരുന്നത്രേ. വയറ് വേദന, ഗ്യാസ്ട്രബിള്‍, രക്താതിസമ്മര്‍ദ്ദം, ടിബി, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ചാച്‌വ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.

Hot Iron
FILEWD


മധ്യപ്രദേശ്| WEBDUNIA|
അംബാ റാംജിയുടെ അഭിപ്രായത്തില്‍ മനുഷ്യ ശരീരത്തിലെ എല്ലാ രോഗങ്ങളെയും ചചാവ ഉപയോഗിച്ച് കരിച്ചുകളയാന്‍ സാധിക്കും. ചികിത്സയില്‍ അതിശയം കൂറുന്ന രോഗികള്‍ ഇയാളെ ഡോക്ടര്‍ എന്നും വിളിക്കുന്നു. ഇത്തരത്തില്‍ ചിത്സ തേടിയ ആള്‍ക്കാരുടെ ശരീരത്തില്‍ പൊള്ളലിന്‍റെ കല കാണാമായിരുന്നു. ചാച്‌വ ചികിത്സയിലൂടെ ഉടന്‍ ഫലം സിദ്ധിച്ചു എന്നാണ് ‘ചന്ദര്‍’ എന്നയാള്‍ പറയുന്നത്. ഇയാള്‍ വയറ് വേദന, തലവേദന, കരള്‍ രോഗം എന്നിവയക്കാണ് ചികിത്സാ വിധേയനായത്. ഇയാളുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളും കാട്ടിത്തരികയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :