ഏതെങ്കിലും വ്യവസായിയോ മന്ത്രിയോ ഉജ്ജൈനിന്‍റെ അതിര്‍ത്തിയില്‍ കൂടി കടന്ന് പോകുകയാണെങ്കില്‍ മഹാകാലേശ്വരനെ സ്മരിച്ച് ശിരസ് നമിച്ചിട്ടേ പിന്നീടുള്ള പ്രയാണം ഉണ്ടാവുകയുള്ളൂ എന്ന് മഹകാലക്ഷേത്രത്തിലെ പൂജാരിമാര്‍ പറയുന്നു. മാത്രമല്ല, മഹാകാലേശ്വരന്‍റെ ഭസ്മ ആരതിയില്‍ പങ്ക് കൊണ്ടതിന് ശേഷം മാത്രമേ ഇവര്‍ ഉജ്ജൈനില്‍ നിര്‍വഹിക്കാനുള്ള ഔദ്യോഗിക പരിപാടികള്‍ നടത്താറുമുള്ളൂ.
ഉജ്ജൈന്‍ നഗരത്തെ ഏത് ഭീഷണികളില്‍ നിന്നും പരിരക്ഷിക്കുന്നത് മഹാകാലേശ്വരനാണെന്നാണ് ക്ഷേത്ര പരികര്‍മ്മിയായ ആശീഷ് പൂജാരി പറയുന്നു. ഉജ്ജൈനിലെ ഒരേ ഒരു രാജാവ് മഹാകാലേശ്വരനാണ്. എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ മഹാകാലേശ്വരന്‍ തന്‍റെ പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ഉജ്ജൈനിലെത്താറുണ്ടത്രേ. മറ്റ് രാജാക്കന്മാരെയോ രാജകുടുംബാംഗങ്ങളെയോ ഈ നഗരത്തില്‍ താമസിക്കാന്‍ ഭഗവാന്‍ അനുവദിക്കില്ലെന്ന് പൂജാരി മുന്നറിയിപ്പ് നല്‍കുന്നു.
ഏതെങ്കിലും മന്ത്രി ഈ നഗരത്തില്‍ തങ്ങിയിട്ടുണ്ടെങ്കില്‍ അധികാരം നഷ്ടപ്പെടുക തന്നെ ചെയ്യും. ഉദാഹരണമായി മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയുടെ അവസ്ഥ പൂജാരി ഓര്‍മ്മപ്പെടുത്തി. ‘സിംഹസ്ത’ ഉത്സവത്തിനിടെ ഉജ്ജൈനിലെ ആത്മീയ ഗുരുവിന്‍റെ ആശ്രമത്തില്‍ ഉമാഭാരതി തങ്ങുകയുണ്ടായി. ശേഷം ഉമയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുക മാത്രമല്ല ബി ജെ പിയില്‍ നിന്നും അവര്‍ക്ക് പുറത്ത് പോകേണ്ടി വന്നു.
എന്നാല്‍, ബൌദ്ധികപരമായ ചിന്തകള്‍ വച്ച് പുലര്‍ത്തുന്നവര്‍ ഇത് സമ്മതിക്കുന്നില്ല. ഉമയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നും അതിന് ഉജ്ജൈനില്‍ തങ്ങിയതുമായി ബന്ധമില്ലെന്നും അവര്‍ വാദിക്കുന്നു.
WD
മഹാകാലേശ്വരനോടുള്ള ബഹുമാന സൂചകമായാണ് പല രാജാക്കന്മാരും ഉജ്ജൈനില്‍ നിന്ന് വിട്ടു നിന്നത്. എങ്ങനെയാണ് മഹാകാലേശ്വര ഭഗവാന് തന്‍റെ പ്രജകള്‍ക്ക് ഹാനിവരുത്താനാകുക- ഭക്തനായ രാജേഷ് ഭാട്ടിയ ചോദിക്കുന്നു.
ഇനി നിങ്ങള്‍ പറയുക. മഹാകാലേശ്വരന്‍ സ്ഥാനം തെറിപ്പിക്കുമെന്നത് വിശ്വാസമോ അന്ധവിശ്വാസമോ?