സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ ഈ കാഴ്ച കണ്ട് അത്ഭുതപരതന്ത്രരായി. കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഇത് നാഗങ്ങളുടെ പരസ്പര പ്രണയത്തിന്‍റെ വെളിപ്പെടുത്തലാണെന്ന് വിധിയെഴുതി. തുടര്‍ന്ന് അതേസ്ഥാനത്ത് നാഗങ്ങളുടെ പ്രണയത്തിന് ഒരു സ്മാരകവും പണികഴിപ്പിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സ്മാരകം നിന്നഭൂമി സ്ഫോടന ശബ്ദത്തോടെ മൂന്ന് അടിയോളം താണു. ഇക്കാര്യം ഇന്നും അത്ഭുതമായി നിലകൊള്ളുന്നു.
ഈ ക്ഷേത്രത്തില്‍ ഇപ്പോഴും അത്ഭുതങ്ങള്‍ നടക്കാറുണ്ട് എന്ന് പൂജാരി അവകാശപ്പെടുന്നു. ഒരിക്കല്‍ ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ വച്ച് തേങ്ങ നടുവെ മുറിച്ചപ്പോള്‍ അതിന്‍റെ വലിയ പാതിയില്‍ രണ്ട് ചെറിയ തേങ്ങകള്‍ പ്രത്യക്ഷപ്പെട്ടതടക്കം പല കഥകളും പൂജാരിക്ക് പറയാനുണ്ട്. ഈ ക്ഷേത്രത്തെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്. സന്താന ഭാഗ്യത്തിനും ഐശ്വര്യ ലബ്ധിക്കും ജീവിത വിജത്തിനുമായി നാഗ ദൈവങ്ങളെ വണങ്ങാന്‍ വിദൂര ദേശത്തുനിന്നും ആളുകള്‍ എത്തുന്നു.
WD
ഇന്ത്യയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി കഥകള്‍ കേള്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഇവയില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് പറയാന്‍ സാധിച്ചെന്നു വരില്ല. പലപ്പോഴും സാധാരണ സംഭവങ്ങളെ അസാമാന്യവല്‍ക്കരിച്ച് വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങളില്‍ എത്തിക്കാനും പാവപ്പെട്ടവരുടെ വിശ്വാസം മുതലാക്കാനും ശ്രമങ്ങള്‍ നടക്കാറുമുണ്ട്. ഇത്തരം കഥകളെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു?