കത്തുന്ന തിരി ശരീരത്തില്‍ ഉഴിയുന്നു, തീക്കനലില്‍ ഭക്തി നൃത്തമാടുന്നു, പൊള്ളല്‍ ഏല്ക്കാതെ!
‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയില്‍ ഇത്തവണ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിലേക്കാണ്. കത്തിജ്ജ്വലിക്കുന്ന അഗ്നിയിലും പൊള്ളല്‍ ഏല്ക്കാതെ ഭക്തിയില്‍ ആറാടുന്ന ചിലരെ നമുക്കിവിടെ കാണാം. മുറുകുന്ന താളത്തിന് ഒപ്പിച്ച് കത്തുന്ന കൈത്തിരി ശരീരത്തില്‍ ഉഴിയുമ്പോഴും ഇവരെ പൊള്ളല്‍ ബാധിക്കുന്നില്ല!
അയ്യപ്പന് വിളക്കെന്ന ഭക്തിപൂര്‍വ്വമായ ചടങ്ങ് ശബരിമലയില്‍ പോകുന്നതിന് മുമ്പായി ഭക്തര്‍ നടത്തുന്ന ചടങ്ങാണ്. മധ്യകേരളത്തിന്റെ വടക്കന്‍ മേഖലയിലാണ് അയ്യപ്പന് വിളക്കിന് പ്രചുര പ്രചാരമുള്ളത്. എന്നാല്‍, ഇന്ത്യയുടെ പലഭാഗങ്ങളിലും അയ്യപ്പന് വിളക്ക് നടത്താറുണ്ട്.
ഒരു വീട്ടുകാര്‍ക്കോ സംഘടനയ്ക്കോ വ്യക്തിക്കോ അയ്യപ്പന് വിളക്ക് നടത്താവുന്നതാണ്. അയ്യപ്പന് വിളക്കിനായി ഭക്തര്‍ കുരുത്തോലയും വാഴപ്പിണ്ടിയും ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തിന്റെ പ്രതിരൂപം നിര്‍മ്മിക്കുന്നു. ഇതിനായി വൈദഗ്ധ്യമുള്ള ആള്‍ക്കാരുണ്ടാവും.
സന്ധ്യയാവുമ്പോഴേക്കും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയുടെ ദീപപ്രഭയില്‍ പാലക്കൊമ്പുകള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അയ്യപ്പന് വിളക്ക് നടക്കുന്നിടത്ത് എത്തുന്നു. പിന്നീട്, അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തെ അനുസ്മരിച്ചുള്ള പ്രകടനം നടക്കും.
WD
ഗുരുതിയോടു കൂടിയാണ് അയ്യപ്പന് വിളക്ക് അവസാനിക്കുക. രണ്ട് വെളിച്ചപ്പാടുമാര്‍ ചേര്‍ന്ന് ശബരിമല ക്ഷേത്രത്തിന്റെ പ്രതിരൂപത്തിനു ചുറ്റും ഉറഞ്ഞ് തുള്ളും. ഈ ഭക്തി നിര്‍ഭരമായ നൃത്തത്തില്‍ പലവിധ കായികാഭ്യാസ പ്രകടനങ്ങളും അവര്‍ കാഴ്ച വയ്ക്കും.