ബാബയുടെ ശിഷ്യര്‍ വേണ്ട പ്രചാരം നല്‍കിയതിനാല്‍ പിന്നോക്ക പ്രദേശങ്ങളായ ബുന്ദെല്‍ഖന്‍ഡ്, ചതര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ ചികിത്സ തേടി എത്തുന്നുണ്ട്. തന്‍റെ സരോദ് ഉപയോഗിച്ച് മുറിച്ച തടിക്കഷണങ്ങള്‍ ബാബ തന്നെ കാണാനെത്തുന്നവര്‍ക്ക് നല്‍കുന്നു. ഈ തടിക്കഷണങ്ങള്‍ രോഗങ്ങളെ അകറ്റുമെന്നാണ് ബാബ അഭിപ്രായപ്പെടുന്നത്.
വര്‍ഷങ്ങളായി ബാബ ഇത്തരത്തിലുള്ള ചികില്‍സ തുടങ്ങിയിട്ട്. സര്‍പ്പങ്ങളെ ആണ് താന്‍ ആരധിക്കുന്നതെന്ന് ബാബ അവകാശപ്പെടുന്നു. ആരാധനയ്ക്കിടെ അര്‍പ്പിക്കുന്ന ജലവും വിശേഷപ്പെട്ടതാണെന്നാണ് ബാബ പറയുന്നത്. എല്ലാ വ്യാഴാഴ്ചയും നിരവധി പേരാണ് ഈ ജലം സ്വികരിക്കാന്‍ എത്തുന്നത്. ബാബയെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തുന്നത് മൂലം പൊറുതിമുട്ടിയ ഗ്രാമീണര്‍ അദ്ദേഹത്തോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതാണ് അടുത്തിടെ ദുരന്തത്തിന് വഴി വച്ചത്.
WEBDUNIA|
FILE
WD
ബാബയുടെ ഗ്രാമത്തിലെ അവസാന ദിവസത്തെ ചികിത്സ തേടി എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ജലം ജനക്കൂട്ടത്തിനിടയിലേക്ക് തളിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ജലം ലഭിക്കാനായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ക്ക് ജീവഹാനി നേരിട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.