ആരാണ് അശ്വത്ഥാമാവ് ?

ദ്രോണപുത്രനായ അശ്വത്ഥാമാവിനെ കുറിച്ച്

WEBDUNIA|
ഈ സംഭവം അറിഞ്ഞ അശ്വത്ഥാമാവ് പക കൊണ്ട് ഭ്രാന്തനായി. ദൃഷ്ടദ്യു‌മ്‌നനെയും പാണ്ഡവരെയും കൊന്നൊടുക്കുമെന്ന് ശപഥം ചെയ്‌തു. യുദ്ധത്തിന്റെ അവസാന നാളുകളില്‍പാണ്ഡവരുടെ സൈനിക ക്യാമ്പില്‍രാത്രി കടന്നു കയറിയ അശ്വത്ഥാമാവും കൃപാചാര്യരും മറ്റും ദൃഷ്ടദ്യു‌മ്‌നനെയും പാണ്ഡവ പുത്രന്മാരെയും കൊന്നോടുക്കി. വിവരം അറിഞ്ഞെത്തിയ അര്‍ജ്ജുനും അശ്വത്ഥാമാവും തമ്മില്‍ഘോരയുദ്ധമായി. ഇരുവരും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

ഋഷിമാരും ദേവകളും അഭ്യര്‍ത്ഥിച്ചപ്പോള്‍അശ്വത്ഥാമാവിന്റെ തലയിലെ-നെറ്റിയിലെ- മണി പകരം വാങ്ങി ബ്രഹ്മാസ്ത്രം പിന്‍‌വലിക്കാന്‍അര്‍ജ്ജുനന്‍തയാറായി. പക്ഷെ, അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്റെ മകന്‍അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ഏകലക്ഷ്യമാക്കി തിരിച്ചുവിട്ടു. അപ്പോള്‍പരീക്ഷിത്ത് ഭ്രൂണാവസ്ഥയില്‍ഉത്തരയുടെ വയറ്റില്‍ഉണ്ടായിരുന്നു. ബ്രഹ്മാസ്ത്രം ഭ്രൂണത്തെ നശിപ്പിച്ചുവെങ്കിലും ശ്രീകൃഷ്ണന്‍കുഞ്ഞിന് പുനര്‍ജന്മമേകി. അപ്പോഴാണ് കുഷ്‌ഠരോഗവുമായി 3000 വര്‍ഷം ഭൂമിയില്‍അലഞ്ഞു തിരിയട്ടെ എന്ന ശാപം ലഭിച്ചത്.

നെറ്റിയിലെ മണി നഷ്ടപ്പെട്ടതോടെ ആശ്വത്ഥാമാവിന് പല അപൂര്‍വ സിദ്ധികളും നഷ്ടമായി .വിശപ്പും ദാഹവും വന്നു , അസുരന്മാരേയും ദാഇവങ്ങളേയും പേടിക്കേണ്ടി വന്നു. കലിയുഗ അവസാനം വരെ അശ്വത്ഥാമാവിന് ഇങ്ങനെ കഴിയേണ്ടിവരും.

ചിലരുടെ വിശ്വാസം അശ്വത്ഥാമാവ് കൊടുങ്കാറ്റും ചുഴലിക്കാറ്റുമായി ഭൂമിയില്‍അവതരിക്കും എന്നാണ്. അസീഗഡിലെ പുരാതനമായ കോട്ടയ്ക്കുള്ളിലെ ശിവക്ഷേത്രത്തില്‍ദിവസവും പുലര്‍ച്ചെ അശ്വത്ഥാമാവ് എത്തി ചുവന്ന റോസാ പുഷ്പം ശിവലിംഗത്തില്‍അര്‍പ്പിക്കാറുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ജബല്‍‌പൂരിനടുത്തുള്‍ല ഗൌരിഘട്ടിലും അസ്വഥാമാവ് അവിടെ അലഞ്ഞു തിരിയുന്നതായി വിശ്വാസമുണ്ട്. ണെറ്റിയില്‍പുരട്ടാന്‍എണ്‍നയും മഞ്ഞളും അശ്വഥാമാവ് ചോദിക്കാറുണ്ട് എന്നും ചിലര്‍പറയുന്നു.

ഇതേപോലുള്ള കഥകള്‍എല്ലാ ചൊവ്വാഴ്ചയും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :