സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 ജൂലൈ 2022 (13:36 IST)
രത്‌നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്‌നങ്ങള്‍ ധരിക്കാവുന്നത്. ഏതൊക്കെ രത്‌നങ്ങള്‍ ധരിക്കാം, ഏതൊക്കെ ധരിക്കരുത് തുടങ്ങി നിരവധി സംശയങ്ങള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ ഈ അജ്ഞത മുതലെടുക്കുന്നതുമുലം നിരവധി കള്ള നാണയങ്ങള്‍ ഈ മേഖലകളില്‍ ഉള്ളതിനാല്‍ പലര്‍ക്കും ഇപ്പോള്‍ രത്‌നധാരണം അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്.
വിലക്കൂടിയ രത്‌നം വെറുതെ ധരിക്കുന്നതുകൊണ്ട് എന്ത് നേട്ടമുണ്ടാകനാണ് എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ രത്‌നം നാം ആഗ്രഹിക്കുമ്പോള്‍ വാങ്ങാന്‍ പറ്റുന്നവയല്ല. കാരണം അത് ലഭിക്കുന്നതിന് മുതല്‍ അണിയുന്നതിനുവരെ യോഗങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് പൂര്‍വികര്‍ പറഞ്ഞിരിക്കുന്നത്.
ഓരോ രത്‌നങ്ങളും ഓരോ ഗ്രഹങ്ങളേയും രാശികളേയും പ്രതിനിധാനം ചെയ്യുന്നു. സൂര്യന്‍ - മേടം - മാണിക്യം, ചന്ദ്രന്‍ - ഇടവം - മുത്ത്, ചൊവ്വ - മകരം - പവിഴം, ബുധന്‍ - കന്നി - മരതകം, വ്യാഴന്‍ - കര്‍ക്കടകം - പുഷ്യരാഗം, ശുക്രന്‍ - മീനം - വജ്രം, ശനി - തുലാം - ഇന്ദ്രനീലം, രാഹു - വൃശ്ചികം - ഗോമേദകം, കേതു - ഇടവം - വൈഡൂര്യം എന്നിങ്ങനെയാണവ.
എന്നാല്‍ ഇത് മാത്രം അടിസ്ഥാനമാക്കി രത്‌നധാരണം നടത്തരുത്. ജാതകന്റെ ഗ്രഹനില, നവാംശകം, ഉച്ച- നീചരാശികള്‍, മൗഢ്യം, ദൃഷ്ടിദോഷം, ഗുണം എന്നിവ ഗഹനമായി പഠിച്ച്, ഏറ്റവും അനുകൂലനും ഉച്ചനുമായ ഗ്രഹം ഏതെന്ന് കണ്ടെത്തിവേണം രത്‌നം ഏതെന്ന് കണ്ടെത്താന്‍. അനുകൂലനായ ഗ്രഹത്തേ പ്രതിനിധാനം ചെയ്യുന്ന രതനം ധരിക്കുന്നതുമൂലം ചാരഫലത്തിന്റെ സമയത്തും ദശാ അപഹാരത്തിന്റെ സമയത്തും ജാതകന്റെ ജീവിതം മെച്ചപ്പെടുകയും ക്രമേണ പച്ചപിടിക്കുകയും ചെയ്യും.