ഒറ്റക്കാലില്‍ നില്‍ക്കുന്ന കാക്കയെ കണ്ടാല്‍ സംഭവിക്കുന്നത്?...

ശകുനത്തില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും

aparna| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (16:52 IST)
നമ്മളില്‍ പലരും ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പലതരത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ധാരാളമുള്ള ജനങ്ങള്‍ക്കിടയിലാണ് ഇന്ന് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്. വിശ്വാസത്തിന് നല്ല കെട്ടുറപ്പുള്ള മണ്ണിലാണ് നമ്മുടെ ജീവിതമെന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ശകുനപ്പിഴയാണ് അതിന് കാരണമെന്നാണ് പലരും പറയുക. ശകുനം നന്നായാല്‍ തുടങ്ങുന്ന എല്ലാ കാര്യങ്ങളിലും നമ്മള്‍ ശോഭിക്കുമെന്നാണ് വിശ്വാസം. അത് വിവാഹമായാലും ശരി ജോലിക്കാര്യം ആയാലും ശരി.

പക്ഷികളേയും മൃഗങ്ങളേയും ചുറ്റിപ്പറ്റിയാണ് മിക്കപ്പോഴും നമ്മള്‍ ശകുനം നോക്കാറുള്ളത്. വിശ്വാസങ്ങളില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്തൊക്കെയാണ് നമ്മുടെ ചില വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയെന്ന് നോക്കാം.


പൊതുവേ ദു:ശ്ശകുനമായാണ് ഒട്ടുമിക്ക ആളുകളും കാക്കയെ കണക്കാക്കുന്നത്. വീടിന്റെ വലതുവശത്തിരുന്നു കരഞ്ഞാല്‍ ധനനഷ്ടമായിരിക്കും ഫലമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ആദ്യം വലത് വശത്തും പിന്നീട് ഇടത് വശത്തും ഇരുന്നാണ് കരയുന്നതെങ്കില്‍ ധനലാഭവുമായിരിക്കും ഫലമെന്നും വിശ്വാസമുണ്ട്.

ഒരു യാത്രക്കിറങ്ങുന്ന സമയത്ത് കാക്കയെ കണ്ടാല്‍ എന്തായിരിക്കും ഫലമെന്ന് അറിയാമോ ? നാം ഇറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നുമുള്ള സൂചനയാണ് നല്‍കുക. അതേസമയം, കാക്ക വലത് വശത്തേക്ക് പറക്കുന്നതാണ് കാണുന്നതെങ്കില്‍ അത് ശുഭകരമായ കാര്യമാണെന്നും പറയുന്നു.

കാക്ക ഒറ്റക്കാലില്‍ നിന്ന് കരയുന്നതാണ് കാണുന്നതെങ്കില്‍ കുടുംബത്തില്‍ വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുമെന്നും അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിതെളിക്കുമെന്നുമാണ് പറയുന്നത്. യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ
ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖവും ഇഷ്ടഭക്ഷണ സുഖവും ഉണ്ടാക്കുമെന്നും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :