പ്രശസ്തരാകാന്‍ ആഗ്രഹിക്കാത്തതായി ആരുണ്ട്!, അറിയാം ഫെംഗ്ഷൂയി വിശ്വാസത്തെ കുറിച്ച്

ശ്രീനു എസ്| Last Updated: വ്യാഴം, 5 ഓഗസ്റ്റ് 2021 (17:45 IST)
പ്രശസ്തി നേടാന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങളുടെ പേരും പെരുമയും നിലനിര്‍ത്താനും പ്രശസ്തിക്ക് കോട്ടംതട്ടാതിരിക്കാനും ഫെംഗ്ഷൂയിയില്‍ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഫെംഗ്ഷൂയി വിശ്വാസം അനുസരിച്ച് ഓരോ ദിക്കിനും ഓരോ പ്രാധാന്യമാണ് ഉള്ളത്. ഒരാളുടെ പ്രശസ്തിയും അംഗീകാരവുമായി ബന്ധപ്പെട്ടിരിക്കുന്നത് ദക്ഷിണ ദിക്കാണ്. അതായത്, വീടിന്റെ തെക്ക് ദിക്ക് വേണ്ട രീതിയില്‍ പരിപാലിക്കുന്നത് ഒരാളുടെ അംഗീകാരത്തെയും സ്വീകാര്യതയെയും സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദക്ഷിണ ദിക്ക് അഗ്‌നിയുടെ ദിക്കാണെന്നാണ് ഫെംഗ്ഷൂയി വിശ്വാസം.

നാം നമ്മെ കുറിച്ച് പൊതുജനമധ്യത്തില്‍ എന്താണോ പ്രതിഫലിപ്പിക്കുന്നത് അതിനെ ഈ ദിക്ക് സ്വാധീനിക്കും. അതായത്, വെളിച്ചത്തിന്റെ അഥവാ പ്രതിഫലനത്തിന്റെ ദിക്കാണ് ഇതെന്നും പറയാം. ദക്ഷിണ ദിക്ക് അഗ്‌നിയുടെ സ്ഥലമായതിനാല്‍, ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളായിരിക്കും കൂടുതല്‍ യോജിക്കുക. കറുപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ നിങ്ങളുടെ പ്രശസ്തിയുടെ ദിക്കിനെ പ്രോത്സാഹിപ്പിക്കില്ല. പോരാത്തതിന് ഇവ ജലത്തിന്റെ നിറങ്ങളുമാണ്. അതായത്, ഇത്തരം നിറങ്ങള്‍ അഗ്‌നിയുടെ ശക്തിയെ, നിങ്ങളുടെ പ്രശസ്തിയെ, കുറയ്ക്കും. അതേപോലെ, വെള്ളച്ചാട്ടം, നദികള്‍ തുടങ്ങിയ ചിത്രങ്ങളും തെക്ക് ഭാഗത്ത് തൂക്കരുത്. പ്രശസ്തിയുടെ ദിക്കില്‍ അഗ്‌നിക്ക് ഉത്തേജനം നല്‍കേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Maha Shivaratri 2025: ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യം ...

Maha Shivaratri 2025: ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ
കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോറ്റനുബന്ധിച്ച് ദര്‍ശനം ...

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഒന്നല്ല, ശിവരാത്രിയ്ക്ക് പിന്നിലുള്ള ഐതിഹ്യങ്ങൾ ഏറെ..

ഒന്നല്ല, ശിവരാത്രിയ്ക്ക് പിന്നിലുള്ള ഐതിഹ്യങ്ങൾ ഏറെ..
ശിവരാത്രിയുടെ പിറ്റേദിവസം നടത്തുന്ന ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വാസപ്രകാരം ...

Shivratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ ...

Shivratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍
മഹാശിവരാത്രിയുടെ മഹത്തായ അവസരത്തില്‍, ശിവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ...

Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം

Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതിഹ്യങ്ങളുണ്ട്