ശ്മശാന പൂജ

Aghori
FILEWD
എന്താണ് ശ്മശാന പൂജ അല്ലെങ്കില്‍ ശ്മശാന പ്രാര്‍ത്ഥന ? ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം ശവശരീരങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരെ പോലെ സംസാരിക്കാനാവുമോ ? നിങ്ങള്‍ക്കറിയാമോ ഇരുണ്ട രാത്രികളില്‍ ശ്മശാനങ്ങളില്‍ ചില ആളുകള്‍ എന്താണു ചെയ്യുന്നതെന്നും അവര്‍ ആരാണെന്നും ? ഇതിന്‍റെ പൊരുളറിയാനായി ഞങ്ങള്‍ രാത്രി ഒരു ശ്മശാനത്തിലേക്ക് ചെന്നു.....

ശ്മശാന പൂജയില്‍ ആദ്യം കാലഭൈരവ ദേവനുള്ള അര്‍ച്ചനയാണ്. ഇത് ചെയ്യുന്നത് ശിവഭക്തരായ ഒരു സന്യാസി സമൂഹമായ അഘോറിയില്‍ പെട്ടവരാണ്. നദിയിലേക്ക് വിളക്കുകള്‍ ഒഴുക്കിവിട്ട് അവര്‍ ആത്മാക്കളെ ആവാഹിക്കുന്നു. പിന്നീടവര്‍ ശ്മശാനത്തിലേക്ക് കടക്കുന്നു. എല്ലായിടത്തും കൂരാക്കൂരിരുട്ട്.

Aghoris performing Puja
FILEWD
കുറച്ച് അടികള്‍ മുമ്പിലായി ഞങ്ങള്‍ മൃതശരീരങ്ങളുടെ ചിത കത്തിയെരിയുന്നതു കണ്ടു. ശവശരീരങ്ങള്‍ കണ്ടപ്പോള്‍ അഘോറികളുടെ കണ്ണുകള്‍ തിളങ്ങി. അവര്‍ ചിതയ്ക്ക് ചുറ്റും ഇരുന്ന് മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. ആ ഭീകര രാത്രിയുടെ പേടിപ്പിക്കുന്ന യാമങ്ങളില്‍ പട്ടികള്‍ ഓരിയിടുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. പെട്ടന്ന് ഒരു അഘോറി ചിതയിലേക്ക് കാല്‍ വച്ചു. അയാള്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടേയിരുന്നു.

ചിതയുടെ മറുഭാഗത്ത് അഘോറികള്‍ തീയില്‍ ചപ്പാത്തി ചുട്ടെടുക്കുകയായിരുന്നു. എരിയുന്ന ചിതയില്‍ മാത്രമേ അഘോറികള്‍ ഭക്ഷണം പാകം ചെയ്യാറുള്ളൂ എന്ന് ആരോ ഞങ്ങളോടു പറഞ്ഞു. അവര്‍ക്ക് ചണ്ഡാള സാധന നടത്താന്‍ സമയമായപ്പോള്‍ ഞങ്ങളോട് ഉടന്‍ തന്നെ സ്ഥലം വിടാന്‍ അവര്‍ കല്‍പ്പിച്ചു. ഈ സാധന ഞങ്ങള്‍ കാണ്‍‌കെ ചെയ്യാന്‍ പാടില്ലത്രേ.

Pooja
FILEWD
ഇപ്പോള്‍ ഞങ്ങള്‍ ശ്മശാനത്തിന്‍റെ മറ്റേ ഭാഗത്തെത്തി. അവിടെയും ചിലര്‍ പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ഏതെങ്കിലും പരേതാത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് അവരുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥന നടത്തുകയാണ് എന്നവര്‍ പറഞ്ഞു. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്ലതാണെന്നാണ് വിശ്വാസം. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കുട്ടികളും ഈ പ്രാര്‍ത്ഥനയില്‍ പങ്കു കൊണ്ടിരുന്നു.

രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ നടത്തുന്ന ഈ പ്രാര്‍ത്ഥന ഉത്തരം കിട്ടാത്ത പ്രഹേളികകളാണ്. ഇതിന്‍റെ കുരുക്കഴിക്കാന്‍ ഞങ്ങള്‍ കുറച്ചൊന്നു ശ്രമിച്ചുനോക്കി. എന്താണു നിങ്ങളുടെ അഭിപ്രായം ? ഞങ്ങള്‍ക്കെഴുതുക......

ഫോട്ടോ ഗാലറി
WEBDUNIA|

ശ്മശാന പൂജ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണോ ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :