മരണം പതിയിരിക്കുന്ന മാന്‍പൂരിലെ മലമ്പാതകളെ കുറിച്ചാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. മഹാരാഷ്ട്രയെ മധ്യപ്രദേശുമായി ബന്ധിപ്പിക്കുന്ന ഈ മലമ്പാത ശപിക്കപ്പെട്ട വഴിയായിട്ടാണ് അറിയപ്പെടുന്നത് തന്നെ!
ശാന്തി ലഭിക്കാത്ത ആത്മാക്കള്‍ ഈ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടങ്ങളുണ്ടാക്കുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. ഇതെകുറിച്ച് കേട്ടറിഞ്ഞ ഞങ്ങള്‍ ഇവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
ഈ പാതയില്‍ അപകടകരമായ രീതിയില്‍ വളവുകളും തിരിവുകളും ഉണ്ടെന്ന് അവിടെയെത്തിയ ഞങ്ങള്‍ക്ക് മനസ്സിലായി. കുറച്ചകലെയായുള്ള ഭൈരവ ക്ഷേത്രവും ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇവിടം കടന്ന് പോവുന്നവര്‍ എല്ലാം ഭൈരവന്റെ മുന്നില്‍ ഭക്തിപൂര്‍വ്വം തലകുമ്പിട്ട ശേഷമായിരുന്നു യാത്ര തുടര്‍ന്നിരുന്നത്.
WEBDUNIA|
WD
WD
ഈ വഴിയിലൂടെ വര്‍ഷങ്ങളായി ട്രക്കോടിക്കുന്ന പപ്പു മാളവ്യ എന്ന ഡ്രൈവറുമായി ഞങ്ങള്‍ സംസാരിച്ചു. ഈ വഴിയില്‍ നിരവധി അപകടങ്ങള്‍ കണ്ടിട്ടുണ്ട് എന്നും ശാന്തി ലഭിക്കാത്ത ആത്മാക്കളാണ് ഈ ദുരന്തങ്ങള്‍ക്ക് പിന്നിലെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഭൈരവനെ വന്ദിച്ച ശേഷം പോയാല്‍ ഒരപകടവും ഉണ്ടാവില്ലെന്നും ഇയാള്‍ പറയുന്നു.