മദ്യം കാലഭൈരവന് ഇഷ്ട നിവേദ്യം

FILEWD
പറശിനിക്കടവ് മുത്തപ്പനെ കുറിച്ച് കേള്ക്കാത്ത മലയാളികളുണ്ടാകില്ല. മുത്തപ്പന് നല്കുന്ന നിവേദ്യം എന്താണെന്നും മിക്കവര്ക്കും അറിയുമായിരിക്കും. അതെ, മദ്യം തന്നെ ആണ് മുത്തപ്പന്റെ ഇഷ്ട നിവേദ്യം.

എന്നാല്, അര്പ്പിക്കുന്ന മദ്യ നിവേദ്യം മുത്തപ്പന്കുടിക്കുന്നത് അരും കണ്ട്ട്ടില്ലല്ലോ. ആചാരവും വിശ്വാസവും അങ്ങനെ ആണെന്നതാണ് കാര്യം. പക്ഷേ ഈശ്വരന് മദ്യം ഇഷ്ടഭോജ്യമാണെന്ന് നേരിട്ട് ബോധ്യപ്പെടണമെങ്കില്മധ്യപ്രദേശിലെ ഉജൈനിലേക്ക് പോയാല്മതി.

ഇവിടെ ഉള്ള കാല ഭൈരവ ക്ഷേത്രത്തിലെ കാലഭൈരവന്റെ വിഗ്രഹം മദ്യപാനം നടത്തുന്നത് നേരിട്ട് കാണാം. ഭക്തജനങ്ങള്വഴിപാടായി അര്പ്പിക്കുന്ന മദ്യം പൂജാരി താലത്തില്കാലഭൈരവ വിഗ്രഹത്തിന്റെ ചുണ്ടിലോട്ട് വയ്ക്കേണ്ട താമസം. താലത്തില്പിന്നീട് മദ്യത്തിന്റെ പൊടി പോലും അവശേഷിക്കില്ല.

ഫോട്ടോ ഗാലറി കാണാന്ക്ലിക്ക് ചെയ്യുക

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :