ദുര്‍ഗ്ഗയ്ക്കായി നാവും രക്തവും

WDWD
ഭക്തിയുടെ മാസ്മരികതയില്‍ എന്തും ചെയ്യാന്‍ തയാറാവുന്ന നിരവധി ആളുകളുണ്ട്. ‘വിശ്വസിച്ചാല്ലും ഇല്ലെങ്കിലും’ എന്ന പരമ്പരയില്‍ നിങ്ങളെ ഇത്തവണ കൂട്ടിക്കൊണ്ടു പോവുന്നത് നവരാത്രി കാലത്ത് രൌദ്രഭാവം പൂണ്ട ശക്തി ദേവിയുടേയും ഭക്തരുടെയും അടുത്തേക്കാണ്. ശരീരത്തെ പീഢിപ്പിച്ചു കൊണ്ട് ദേവിയെ പ്രീതിപ്പെടുത്തുന്ന ഭക്തരെയാ‍ണ് നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്.

സാധാരണയായി ദുര്‍ഗ്ഗയോടുള്ള ഭക്തി പോലെയായിരിക്കില്ല നവരാത്രി കാലങ്ങളില്‍, ഇക്കാലത്ത് അത് തീവ്രമാകും. എല്ലാ നിയന്ത്രണങ്ങളേയും ഭേദിച്ചുക്കൊണ്ട് അത് വളരുന്നു. ദുര്‍ഗ്ഗയുടെ പല ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള തീവ്ര ഭക്തി പ്രകടനങ്ങള്‍ കാണാന്‍ നിങ്ങള്‍ക്കാവും. ദേവിയോടുള്ള ഭക്തിയാല്‍ മതിമറന്ന് ശരീരത്തിന്‍റെ നിയന്ത്രണം തന്നെ അവര്‍ക്ക് നഷ്ടമാവുന്നു. വിറയാര്‍ന്ന ശരീരത്തോടെ അവര്‍ ആടിയുലയുകയായിരിക്കും.

WEBDUNIA|
WDWD
ആദ്യം നമുക്ക് ഇന്‍ഡോറിലെ ദുര്‍ഗ്ഗ ക്ഷേത്രത്തിലേകക്ക് പോകാം. ഇവിടത്തെ പുരോഹിതനിലൂടെ ദേവി ഭക്തര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ രംഗം കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടുപ്പോയി. വായില്‍ കര്‍പ്പൂരവും കൈയില്‍ വാളുമായി പുരോഹിതന്‍ തീവ്രമായ ചലനങ്ങളോടെ ഭക്തര്‍ക്കിടയിലൂടെ നടക്കുന്നു. മാതാ ദുര്‍ഗ്ഗയുടെ അവതാരമായാണ് ഭക്തര്‍ പുരോഹിതനെ കാണുന്നത്. ഈ ഭക്തരുടെ കൂട്ടത്തില്‍ വന്‍ വ്യവസായികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാമുണ്ട്. എല്ലാ ജാതിയില്‍ പെട്ട ഭക്തരേയും നമുക്കിവിടെ കാണാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :