ശിവലിംഗങ്ങള്‍ നിറം മാറ്റുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലേ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. ഒട്ടേറെ അത്‌ഭുത പ്രതിഭാസങ്ങള്‍ക്കും അതിനു പിന്നിലെ കാരണങ്ങള്‍ക്കും ഇന്ത്യ മുമ്പും സാക്‍ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണ കഥകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്.
ശിവലിംഗങ്ങള്‍ നിറം മാറുന്ന സംഭവം യു പിയിലാണ് നടന്നത്. ലക്‍നൌവിലെ പല ശിവലിംഗങ്ങളും ഇതേ പ്രതിഭാസത്തിനിരയായി. കുറെ വര്‍ഷങ്ങള്‍ക്ക് ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഗണേശ വിഗ്രഹങ്ങള്‍ പാല്‍ കുടിച്ച സംഭവത്തിനു സമാനമായ പ്രതിഭാസമാണിത്.
ലക്‍നൌവിലെ ചരോദം ക്ഷേത്രത്തിലാണ് ശിവലിംഗം നിറം മാറുന്ന പ്രക്രിയ ആദ്യം സംഭവിച്ചത്. നൂറ്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ പൂജയുമായി കഴിയുമ്പോള്‍ ഉച്ചയ്‌ക്ക് 12 മണി സമയത്ത് ക്ഷേത്രത്തിലെ കറുത്ത ശിവലിംഗം വെളുത്ത നിറത്തിലേക്കു മാറി! ഇത്തരമൊരു പ്രതിഭാസം വിശ്വാസികള്‍ക്ക് അത്ഭുതകരമായ അനുഭവമായിരുന്നു. ചോധം ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതുല്‍ അഗരാവലിലെ ഒട്ടേറെ ആള്‍ക്കാരാണ് നിറം മാറിയ ശിവലിംഗം കാണാനായി അന്ന് തടിച്ചുകൂടിയത്.
പുരാതന ലക്‍നൌവില്‍ പെടുന്ന ഈ സ്ഥലം ‘ചോട്ടാ കാന്‍ഷി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ചരോധം ക്ഷേത്രവും ‘ബഡി കാളിജി’യുമാണ്. രാമേശ്വരം, ബദരീനാഥ്, കേദാരനാഥ്, ദ്വാരികാദീഷ്, ജഗനാഥ് എന്നീ ക്ഷേത്രങ്ങളിലെ ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ശിവപൂജയും ചരോധം ക്ഷേത്രത്തില്‍ നടത്താനാകും. നിങ്ങള്‍ക്ക് സ്വര്‍ഗ്ഗവും നരകവും ഇവിടെ കാണാനാകും. പുരാവസ്തു വിഭാഗത്തില്‍ ഇവിടുത്തെ പ്രതിഷ്ഠ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇതു തികച്ചും അത്‌ഭുതകരമായ ഒന്നാണെന്നും സിദ്ധാപീഠത്തിലെ പൂജാരി സിയാറാം ആവസ്തി പറയുന്നു.
പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തോടു സമമാണ് ചരോധം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ശിവലിംഗത്തിനു സമീപത്തായി രാം സേതുവിന്‍റെ ഒരു മാതൃകയും രാവണന്‍റെ കൊട്ടാരത്തിന്‍റെ മാതൃകയും ഉണ്ട്. പക്ഷെ യഥാര്‍ത്ഥ രാമേശ്വരം ക്ഷേത്രത്തില്‍ പോലും നടക്കാത്ത അത്‌ഭുതം ഇവിടുത്തെ ശിവലിംഗത്തില്‍ നടന്നതാണ് വിസ്മയിപ്പിക്കുന്നത്.
FILE
WD
രാമനും രാമസേതുവിനും എതിരെ പുരാവസ്തുവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട സംസ്ഥാനത്തെ മുഖ്യ മന്ത്രിയുടെ പരാമര്‍ശവും ആണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണമെന്ന് സിയാറാം ആവസ്തി വിലയിരുത്തുന്നു.