പന്തിനെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തി കോലി; ഹൃദയം നിറയ്ക്കുന്ന കാഴ്ചയെന്ന് ക്രിക്കറ്റ് ലോകം, വീഡിയോ

നെല്‍വിന്‍ വില്‍സണ്‍| Last Updated: ബുധന്‍, 28 ഏപ്രില്‍ 2021 (12:23 IST)

ഈ സീസണിലെ ഏറ്റവും ആവേശമേറിയ മത്സരമായിരുന്നു ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്നത്. ജയ പരാജയ സാധ്യതകള്‍ അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ഒരു പന്തില്‍ ആറ് റണ്‍സെടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ ഡല്‍ഹിക്കായി ബാറ്റ് ചെയ്തിരുന്നത് നായകന്‍ റിഷഭ് പന്താണ്. അവസാന പന്തില്‍ ഫോര്‍ നേടാനേ പന്തിന് സാധിച്ചുള്ളൂ. ഒടുവില്‍ ഒരു റണ്‍സിന് തോല്‍വി വഴങ്ങുമ്പോള്‍ പന്തും നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹിയുടെ മറ്റൊരു ബാറ്റ്‌സ്മാന്‍ ഹെറ്റ്മയറും ഏറെ നിരാശയിലായിരുന്നു. വിജയത്തിനു വക്കോളമെത്തിയ ശേഷം മത്സരം കൈവിട്ടതിലുള്ള നിരാശയും വിഷമവുമായിരുന്നു രണ്ട് പേര്‍ക്കും.



ഈ സമയത്താണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും അവസാന ഓവര്‍ എറിഞ്ഞ പേസ് ബൗളര്‍ മൊഹമ്മദ് സിറാജും പന്തിന്റെയും ഹെറ്റ്മയറുടെയും അടുത്തെത്തിയത്. ഇരുവരെയും കോലിയും സിറാജും ആശ്വസിപ്പിക്കുന്ന കാഴ്ച മനോഹരമായിരുന്നു. പന്തിനെ ചേര്‍ത്തുപിടിച്ചും തോളില്‍ തട്ടിയും കോലി ആശ്വസിപ്പിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്ലും പന്തിനെയും ഹെറ്റ്മയറെയും ആശ്വസിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :