അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബിന്റെ ഐതിഹാസിക വിജയം ഒപ്പം റെക്കോർഡും, താരമായി കെഎൽ രാഹുൽ
- നേരത്തെ തന്നെ ജയിയ്ക്കാമായിരുന്ന മത്സരം, സൂപ്പർ ഓവറിലേയ്ക്ക് എത്തിയതോടെ ദേഷ്യംവന്നു: ക്രിസ് ഗെയ്ൽ
- എണ്ണംപറഞ്ഞ ആറ് യോർക്കറുകൾ, കണക്കുകൂട്ടൽ പിഴച്ചില്ല; ഷമിയെ അഭിനന്ദിച്ച് കെ എൽ രാഹുൽ
- അസ്തമയസൂര്യന്റെ പ്രഭയിൽ കോഹ്ലിയും അനുഷ്കയും, ചിത്രം എടുത്തത് ഡിവില്ലിയേഴ്സ് !
- കൂൾ സെഞ്ച്വറി: സമ്മർദ്ദങ്ങളില്ലാതെ കളി ആസ്വദിച്ച് ധവാൻ, നേടിയത് ആദ്യ ഐപിഎൽ സെഞ്ച്വറി
ഐപിഎല്ലിൽ അതിവേഗത്തിൽ അമ്പത് വിക്കറ്റ്, ആ നേട്ടം ഇനി റബാദയ്‌ക്ക് സ്വന്തം
ഐപിഎല്ലിൽ അതിവേഗത്തിൽ 50 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയ്‌ക്ക് സ്വന്തം. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് സ്വന്തമാക്കിയതോട് കൂടിയാണ് റാബാദ ഈ നേട്ടം സ്വന്തമാക്കിയത്. 27 മത്സരങ്ങളിൽ നിന്നുമാണ് റബാദ 50 വിക്കറ്റുകളെടുത്തത്.
32 മത്സരങ്ങളിൽ 50 വിക്കറ്റ് സ്വന്തമാക്കിയ കൊൽക്കത്തൻ താരമായിരുന്ന സുനിൽ നരൈയ്നിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. അതേസമയം ഐപിഎല്ലിൽ ഏറ്റവും കുറച്ചു പന്തുകളിൽ നിന്നായി 50 വിക്കറ്റുകളെന്ന നേട്ടവും റബാദ സ്വന്തമാക്കി. തന്റെ 616മത്തെ പന്തിലാണ് റബാദയുടെ നേട്ടം. 33 മത്സരങ്ങളിൽ 749 പന്തുകളിൽ നിന്നും 50 വിക്കറ്റ് തികച്ച ലസിത് മലിംഗയെയാണ് റബാദ പിന്തള്ളിയത്. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 19 വിക്കറ്റുകളാണ് റബാദ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.