ഡു പ്ലെസിസിനെ നിലനിര്‍ത്തില്ല; കോലിയെ ക്യാപ്റ്റനാക്കാന്‍ ആലോചന

മെഗാ താരലേലത്തില്‍ മൂന്ന് താരങ്ങളെയായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക

Royal Challengers Bengaluru
Royal Challengers Bengaluru
രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (16:00 IST)

ഐപിഎല്‍ 2025 സീസണില്‍ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കും. മെഗാ താരലേലം നടക്കാനിരിക്കെ നിലവിലെ നായകനായ ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ല. ഡു പ്ലെസിസിന് പകരം കോലി നയിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിലപാട്. കോലിയുടെ സമ്മതം കൂടി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

മെഗാ താരലേലത്തില്‍ മൂന്ന് താരങ്ങളെയായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക. വിരാട് കോലിക്കൊപ്പം വില്‍ ജാക്‌സ്, മുഹമ്മദ് സിറാജ് എന്നിവരെ ആയിരിക്കും ആര്‍സിബി നിലനിര്‍ത്തുക. ഫാഫ് ഡു പ്ലെസിസിനൊപ്പം ഗ്ലെന്‍ മാക്‌സ്വെല്ലിനേയും ആര്‍സിബി താരലേലത്തില്‍ വിടാനാണ് സാധ്യത.

2022 ലാണ് കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം ഡു പ്ലെസിസ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 161.62 സ്‌ട്രൈക് റേറ്റില്‍ 438 റണ്‍സാണ് ഡു പ്ലെസിസ് നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :