'പത്ത് മിനിറ്റ് ഈ ശബ്ദം നിന്നാല്‍ കേള്‍വി ശക്തി അടിച്ചുപോകാനും സാധ്യതയുണ്ട്'; ധോണി ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ഞെട്ടി ഡി കോക്കിന്റെ ഭാര്യ !

ധോണി ബാറ്റിങ്ങിനു ഇറങ്ങിയ സമയത്ത് സ്റ്റേഡിയത്തിലെ ആരാധകരുടെ ആര്‍പ്പുവിളികളുടെ ശബ്ദതീവ്രത സ്മാര്‍ട്ട് വാച്ചില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രമാണ് സാറ പങ്കിട്ടത്

MS Dhoni - Chennai Super Kings
രേണുക വേണു| Last Modified ശനി, 20 ഏപ്രില്‍ 2024 (11:12 IST)
MS Dhoni - Chennai Super Kings

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തോറ്റെങ്കിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ത്രില്ലടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഒന്‍പത് ബോളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 28 റണ്‍സാണ് ധോണി നേടിയത്. 311.11 ആണ് സ്‌ട്രൈക്ക് റേറ്റ്.

എട്ടാമനായാണ് ധോണി ക്രീസിലെത്തിയത്. പതിവ് പോലെ വന്‍ ആരവത്തോടെയാണ് ഗ്യാലറി ധോണിയെ വരവേറ്റത്. ധോണി പാഡണിഞ്ഞ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഗ്യാലറിയില്‍ നിന്നുണ്ടായ ശബ്ദം തന്നെ വിസ്മയിപ്പിച്ചെന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഭാര്യ സാഷ ഡി കോക്ക് പറഞ്ഞത്.

ധോണി ബാറ്റിങ്ങിനു ഇറങ്ങിയ സമയത്ത് സ്റ്റേഡിയത്തിലെ ആരാധകരുടെ ആര്‍പ്പുവിളികളുടെ ശബ്ദതീവ്രത സ്മാര്‍ട്ട് വാച്ചില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രമാണ് സാറ പങ്കിട്ടത്. 'നിലവിലെ അന്തരീക്ഷത്തിലെ ശബ്ദത്തിന്റെ തീവ്രത 95 ഡെസിബല്‍ വരെ എത്തി. പത്ത് മിനിറ്റ് ഇതേ അളവില്‍ ശബ്ദം നിന്നാല്‍ താല്‍ക്കാലിക കേള്‍വി ശക്തി വരെ നഷ്ടമായേക്കാം' ധോണി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഇങ്ങനെയാണ് തന്റെ സ്മാര്‍ട്ട് വാച്ചില്‍ എഴുതി കാണിച്ചതെന്ന് സ്‌ക്രീന്‍ഷോട്ട് സഹിതം സാഷ പങ്കുവെച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :