പഞ്ചാബ് തോൽവിക്ക് കാരണം രാഹുലിന്റെ മെല്ലെപ്പോക്കോ? തോൽവിയിൽ നിരാശരായി ആരാധകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (13:59 IST)
ഐപിഎല്ലിൽ തുടർച്ചയായ തോൽവികളിലൂടെയാണ് പഞ്ചാബ് ടീം പോകുന്നത്. തുടർച്ചയായി തോല്‌ക്കുന്ന ഭാഗത്താണ് പഞ്ചാബെന്നത് തന്നെ വല്ലാതെ അലട്ടുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീം നായകനായ കെഎൽ രാഹുൽ. കളിക്കളത്തിൽ തന്ത്രങ്ങൾ ഒന്നും കൃത്യമായി നടപ്പിലാക്കാൻ പഞ്ചാബിനാകുന്നില്ലെന്നും രാഹുൽ പറയുന്നു. അതേസമയം ടീമിന്റെ തുടർച്ചയായ തോൽവിയിൽ ആരാധകരും നിരാശരാണ്.

അതേസമയം ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാഹുൽ പുറത്തെടുത്ത ബാറ്റിങ് ശൈലിക്കെതിരെയും വിമർശനങ്ങൾ ശക്തമാണ്. വളരെ മെല്ലെയാണ് രാഹുൽ ബാറ്റ് ചെയ്‌തതെന്നാണ് ആരാധകരുടെ അഭിപ്രായം. 50 പന്തുകളോളം കളിച്ച രാഹുൽ 62 റൺസ് മാത്രമാണ് നേടിയത്. പതിയെ തുടങ്ങി അവസാനം ആഞ്ഞടിക്കുന്ന രീതി പലപ്പോളും ഫലപ്രദമാകുന്നില്ലെന്ന് മാത്രമല്ല. അവസാന ഓവറുകളിൽ രാഹുല്‍ പെട്ടെന്ന് പുറത്താവുന്നത് സ്‌കോറിങിന് തടസ്സമാകുകയും ചെയ്യുന്നുണ്ട്. ബാംഗ്ലൂരിനെതിരെ അവസാന ഓവറുകളിൽ രാഹുൽ കത്തിക്കയറിയെങ്കിലും ആ മത്സരത്തിൽ രാഹുലിന്റെ രണ്ട് ക്യാച്ചുകൾ വിരാട് കോലി കൈവിട്ടിരുന്നു. രാജസ്ഥാനടക്കമുള്ള ടീമുകൾക്കെതിരെയും ഇതേ രീതിയാണ് രാഹുൽ പിന്തുടർന്നതെങ്കിലും അവസാന ഓവറുകൾ വരെ എത്തിക്കാൻ രാഹുലിനായില്ല. അതേസമയം ഈ മെല്ലേപ്പോക്ക് ടീം ടോട്ടലിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.രാഹുൽ വ്യക്തിഗതസ്കോർ ലക്ഷ്യം വെച്ചാണ് കളിക്കുന്നതെന്ന് ചില ആരാധകർ വിമർശിക്കുമ്പോൽ രാഹുല്‍ ഉള്ളത് കൊണ്ടാണ് ടീം മുന്നോട്ട് പോകുന്നതെന്ന് പറയുന്ന മറ്റൊരു വിഭാഗം ആരാധകരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :