ഡല്‍ഹിക്ക് ഞെട്ടല്‍; അശ്വിന്‍ ഐപിഎല്‍ വിടുന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (10:30 IST)

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ആര്‍.അശ്വിന്‍. ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു ഇടവേളയെടുത്ത് താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് അശ്വിന്‍ അറിയിച്ചു. തന്റെ കുടുംബവും ബന്ധുക്കളും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണെന്നും ഈ സമയത്ത് അവര്‍ക്കൊപ്പം ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ പോകുകയാണെങ്കില്‍ വീണ്ടും തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന്‍ പറഞ്ഞു. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതിരോധത്തിലായി.

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചതിനു തൊട്ടുപിന്നാലെയാണ് അശ്വിന്റെ ട്വീറ്റ്. ചെന്നൈയിലെ മത്സരത്തിനു ശേഷം ഡല്‍ഹി ടീം അഹമ്മദബാദിലേക്ക് തിരിച്ചു. എന്നാല്‍, അശ്വിന്‍ ചെന്നൈയില്‍ തന്നെ തങ്ങി. ചെന്നൈയിലാണ് താരത്തിന്റെ കുടുംബവും ബന്ധുക്കളും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :