അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (14:55 IST)
ഓസ്ട്രേലിയൻ പര്യടനത്തിന്ല്ല ഇന്ത്യൻ ടീമിൽ ഹിറ്റ്‌മാൻ രോഹിത്‌ശർമയെ ഉൾപ്പെടുത്താത്തതിനെതിരെ വിമർശനം ശക്തമാകുന്നു. സെലക്‌ടർമാർ മനപ്പൂർവം ഹിറ്റ്‌മാനെ ഒഴിവാക്കുകയായിരുന്നു എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.അതേസമയം പരിക്കിനെ തുടർന്നാണ് രോഹിത്തിന് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതെന്നാണ് സൂചന.
അതേസമയം ഐപിഎല്ലിൽ പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രോഹിത് കളിച്ചിരുന്നില്ല. കിറോൺ പൊള്ളാർഡാണ് കഴിഞ്ഞ മത്സരങ്ങളിൽ രോഹിത്തിന് പകരം ടീമിനെ നയിച്ചിരുന്നത്. ഇന്ത്യൻ ടീമിൽ നിന്നും രോഹിത് പുറത്താക്കപ്പെട്ടതോടെ ഐപിഎല്ലിൽ ഇനിയുള്ള കളികളിൽ രോഹിത് കളിക്കില്ലെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. രോഹിത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന കാര്യത്തിൽ മുംബൈയും വിശദീകരണം നൽകിയിട്ടില്ല.
അതേസമയം രോഹിത്തിന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായതിന് പിന്നാലെ താരത്തിന്‍റെ പരിശീലന വീഡിയോയും ചിത്രങ്ങളും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു. രോഹിത്തിന് കാര്യമായി പരിക്കില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഇതോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.