അനുബന്ധ വാര്‍ത്തകള്‍
- താരങ്ങള്‍ക്ക് പോസിറ്റീവ്; ഇന്നത്തെ ഐപിഎല്‍ മത്സരം നടക്കില്ല
- പട നയിച്ച് രാഹുല്‍; പഞ്ചാബ് ട്രാക്കിലേക്ക്
- പൃഥ്വി ഷായുടെ കഴുത്തില്‍ പിടിച്ചു, കൈ പിടിച്ചു ഞെരിച്ചു; ഇത്ര വേണ്ടിയിരുന്നില്ലെന്ന് മാവിയോട് ആരാധകര്‍
- ഐപിഎല്‍: ഈ ടീമുകള്‍ പ്ലേ ഓഫ് അര്‍ഹിക്കുന്നില്ല
- ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, താരങ്ങൾക്ക് രണ്ട് ദിവസം കൂടുമ്പോൾ കൊവിഡ് ടെസ്റ്റ്, പുറത്ത് നിന്നും ഭക്ഷണമില്ല
കോവിഡ് വ്യാപനം: ഐപിഎല്‍ ഉപേക്ഷിക്കുന്നു
ഐപിഎല്‍ 2021 സീസണ് ഉപേക്ഷിക്കാന്‍ സാധ്യത. നിലവില്‍ സീസണ് പകുതി പൂര്‍ത്തിയായിട്ടുണ്ട്. ആകെയുള്ള 60 കളികളില്‍ പകുതി മത്സരങ്ങളോളം പൂര്‍ത്തിയായി. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സീസണ് മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഉടന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം ഇന്ന് നടക്കാനിരിക്കെയാണ് മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇത് കൊല്‍ക്കത്ത ക്യാംപിന് വലിയ ആശങ്കയാകുന്നു. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട മത്സരം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, താരങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനം രൂക്ഷമായാല്‍ സീസണ് മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ഐപിഎല്‍ നടക്കുമെന്നാണ് രണ്ട് ആഴ്ച മുന്‍പ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. എന്നാല്‍, താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇപ്പോള്‍ നിലപാട് മാറാന്‍ കാരണം. നിലവില്‍ പോസിറ്റീവ് ആയ താരങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് വന്‍ പ്രതിസന്ധിയാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മാത്രമല്ല, ഓസ്ട്രേലിയ അടക്കമുള്ള ക്രിക്കറ്റ് മാനേജ്മെന്റുകള്‍ തങ്ങളുടെ താരങ്ങളെ ഇന്ത്യയില്‍ നിന്നു തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്.