അനുബന്ധ വാര്‍ത്തകള്‍
- ടി 20 ലോകകപ്പിനു ശേഷം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റും; റിപ്പോര്‍ട്ട്
- മോശമായി പെരുമാറുന്നു, ബഹുമാനം നല്‍കുന്നില്ല; കോലിക്കെതിരെ രണ്ട് മുതിര്‍ന്ന ബാറ്റര്‍മാര്‍ ബിസിസിഐയോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്
- സഞ്ജുവിന്റെ രാജസ്ഥാനെ കോലിയുടെ ബാംഗ്ലൂര്‍ എളുപ്പത്തില്‍ തോല്‍പ്പിക്കും: സെവാഗ്
- ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം ഒക്‌ടോബര്‍ പത്തിനു മുന്‍പ്
- ഡ്രസിങ് റൂമില്‍ ഗൗരവത്തോടെ സംസാരിക്കുന്ന കോലി, ഓടിവന്ന് കോലിയുടെ ആഹ്ലാദപ്രകടനം ഇമിറ്റേറ്റ് ചെയ്ത് ഡിവില്ലിയേഴ്സ്; കൂട്ടച്ചിരി, ഒടുവില്‍ പ്രിയസുഹൃത്തിനെ കെട്ടിപ്പിടിച്ച് ഡിവില്ലിയേഴ്സ്
വിശ്രമ സമയത്തും ചഹല്‍ ബൗളിങ് പരിശീലനത്തിലാണ്; പുകഴ്ത്തി കോലി
യുസ്വേന്ദ്ര ചഹല്‍ നിരന്തരം ബൗളിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ചഹല്‍ ഇപ്പോള്‍ കൂടുതല്‍ നന്നായി പന്തെറിയുന്നുണ്ടെന്നും വിശ്രമ സമയത്ത് പോലും ചഹല്‍ പരിശീലനം നടത്തുകയാണെന്നും കോലി പറഞ്ഞു.
'ചഹല്‍ ഇപ്പോള്‍ വളരെ നന്നായി പന്തെറിയുന്നു. ഇടവേള സമയത്തും അദ്ദേഹം ബൗളിങ് പരിശീലനത്തിലാണ്. നല്ല രീതിയില്‍ പന്തെറിഞ്ഞുകൊണ്ട് അദ്ദേഹം മികച്ച തിരിച്ചുവരവാണ് നടത്തുന്നത്. ചഹലിന് നന്നായി പന്തെറിയാന്‍ സാധിക്കുന്നത് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നു. ബോളുകൊണ്ട് അദ്ദേഹം ഞെട്ടിക്കുകയാണ്,' കോലി പറഞ്ഞു.